Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുനിലിന്റേത് മാതൃകാപരമായ റിപ്പോര്‍ട്ടിങ്; ഉടമകള്‍ വിധേയത്വം കാട്ടി; ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരുടെ റോള്‍ എന്ത്; കുത്തിത്തിരിപ്പുമായി തോമസ് ഐസക്

മാധ്യമങ്ങളുടെ ഉടമകള്‍ വിധേയത്വത്തിന് തയ്യാറെടുത്തു കഴിഞ്ഞു. അക്കാര്യത്തില്‍ ഇനി സംശയമൊന്നുമില്ല. ചോദ്യം ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരോടാണെന്നും എന്താണ് നിങ്ങളുടെ റോളെന്നും ഐസക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 05:05 pm IST
in Kerala

തിരുവനന്തപുരം: ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്ന് ഏഷ്യാനെറ്റ് ന്യൂസിനെ പരിഹസഹിച്ച് മന്ത്രി തോമസ് ഐസക്. പള്ളി കത്തിച്ചതടക്കം വിവാദപരമായ രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് ഏഷ്യാനെറ്റ് ദല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍. സുനിലിനെ തോമസ് ഐസക് അഭിനന്ദിക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഉടമകള്‍ വിധേയത്വത്തിന് തയ്യാറെടുത്തു കഴിഞ്ഞു. അക്കാര്യത്തില്‍ ഇനി സംശയമൊന്നുമില്ല. ചോദ്യം ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരോടാണെന്നും എന്താണ് നിങ്ങളുടെ റോളെന്നും ഐസക്.  

നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്നാണ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ചാനലിന്റെ ഉടമയാണെങ്കില്‍ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും?

മാര്‍ച്ച് ആറിന് വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഏഴുപേജ് ഉത്തരവ് വായിച്ചാല്‍ ആ ചോദ്യത്തിന് ഉത്തരം കിട്ടും. കൃത്യമായി ഒരു വാര്‍ത്തയുടെ പേരിലാണ് നടപടി. ആ വാര്‍ത്തയുടെ പേരില്‍ ചാനലിന് ഷോക്കോസ് നോട്ടീസ് കിട്ടിയത് ഫെബ്രുവരി 28ന്. അതുപക്ഷേ, വാര്‍ത്തയായില്ല. അതിന്മേല്‍ ഒമ്പതു മണി ചര്‍ച്ചയോ പ്രതികരണങ്ങളോ ഉണ്ടായില്ല. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ആരും എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചില്ല. നിശിതമായ ഭാഷയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന കവര്‍ സ്‌റ്റോറിയും ഉണ്ടായില്ല. സംഭവിച്ചത് വേറെന്നൊയിരുന്നു. ചെയ്തത് തെറ്റാണെങ്കില്‍ നിരുപാധികം പൊറുക്കണം എന്നൊരു മാപ്പപേക്ഷ ഏഷ്യാനെറ്റ് ന്യൂസിന്റെ വകയായി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറായില്ല. തങ്ങളുടെ റിപ്പോര്‍ട്ടിന് വസ്തുതയുടെ പിന്‍ബലമുണ്ടെന്നു വാദിക്കുകയോ അതിനുള്ള എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുവെന്ന് ബിജെപി സര്‍ക്കാരിന്റെ മുഖത്തു നോക്കി പറയുകയോ ചെയ്തില്ലെന്നും ഐസക്.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്? ചാനലിന്റെ ഉടമയാണെങ്കില്‍ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും?

മാര്‍ച്ച് ആറിന് വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഏഴുപേജ് ഉത്തരവ് വായിച്ചാല്‍ ആ ചോദ്യത്തിന് ഉത്തരം കിട്ടും. കൃത്യമായി ഒരു വാര്‍ത്തയുടെ പേരിലാണ് നടപടി. ആ വാര്‍ത്തയുടെ പേരില്‍ ചാനലിന് ഷോക്കോസ് നോട്ടീസ് കിട്ടിയത് ഫെബ്രുവരി 28ന്. അതുപക്ഷേ, വാര്‍ത്തയായില്ല. അതിന്മേല്‍ ഒമ്പതു മണി ചര്‍ച്ചയോ പ്രതികരണങ്ങളോ ഉണ്ടായില്ല. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ആരും എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചില്ല. നിശിതമായ ഭാഷയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന കവര്‍ സ്‌റ്റോറിയും ഉണ്ടായില്ല. സംഭവിച്ചത് വേറെന്നൊയിരുന്നു. ചെയ്തത് തെറ്റാണെങ്കില്‍ നിരുപാധികം പൊറുക്കണം എന്നൊരു മാപ്പപേക്ഷ ഏഷ്യാനെറ്റ് ന്യൂസിന്റെ വകയായി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറായില്ല. തങ്ങളുടെ റിപ്പോര്‍ട്ടിന് വസ്തുതയുടെ പിന്‍ബലമുണ്ടെന്നു വാദിക്കുകയോ അതിനുള്ള എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുവെന്ന് ബിജെപി സര്‍ക്കാരിന്റെ മുഖത്തു നോക്കി പറയുകയോ ചെയ്തില്ല. പകരം സവര്‍ക്കര്‍ക്കുവേണ്ടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക വഴിപാടായി ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഒരു നിരുപാധിക മാപ്പപേക്ഷ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ മേശപ്പുറത്തെത്തി. മൗജ്പുരയിലെയും യമുനാവിഹാറിലെയും ഇരകളായ ഭൂരിപക്ഷ സമുദായത്തിനു പറയാനുള്ളതും തങ്ങള്‍ 25022020ന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നൊരു ബാലന്‍സിംഗും അതിനിടയില്‍ നടത്തി നോക്കി. പക്ഷേ, ഒന്നും ചെലവായില്ല. 48 മണിക്കൂര്‍ നേരത്തേയ്‌ക്ക് സംപ്രേക്ഷണം വിലക്കുന്ന ശിക്ഷ ഏഷ്യാനെറ്റ് ന്യൂസിന് ഏറ്റുവാങ്ങേണ്ടി വന്നു. അതെന്തുകൊണ്ട് എന്നാണല്ലോ പരിശോധിക്കേണ്ടത്?

കലാപം ഇനിയും നടക്കും, അപ്പോഴൊന്നും ഇതുപോലുള്ള മാധ്യമപ്രവര്‍ത്തനമല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വഴി ബിജെപി പുറത്തുവിടുന്നത്. പൊലീസ് ഇനിയും നിഷ്‌ക്രിയമാകും. മതം ചോദിച്ച് ആക്രമണമുണ്ടാകും. കടകളും വീടുകളും വാഹനങ്ങളും കത്തിക്കും. ആദ്യഘട്ടത്തില്‍ നിഷ്‌ക്രിയമാകുന്ന പോലീസ് പിന്നീട് അക്രമികള്‍ക്കൊപ്പം അണിനിരന്ന് കടമ നിര്‍വഹിക്കും.

പക്ഷേ, ഇതൊന്നും ആരും റിപ്പോര്‍ട്ടു ചെയ്യാന്‍ പാടില്ല. ഇത്തരം വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ സുചിന്തിതമായ അഭിപ്രായം.

കേബിള്‍ റെഗുലേഷന്‍ നെറ്റു്വര്‍ക്ക് ആക്ടിലെ വ്യവസ്ഥകളുടെ പുനര്‍നിര്‍വചനമാണ് ഏഷ്യാനെറ്റിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേക്ഷണം വിലക്കിയ ഉത്തരവ്. . കലാപം റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ വസ്തുതയെ കുഴിച്ചു മൂടണമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള കല്‍പനയാണത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ വര്‍ഗീയകലാപം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ കലാപകാരികള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത് എന്ന പരസ്യമായ നിര്‍ദ്ദേശം. ഒപ്പം, മാധ്യമവിമര്‍ശനത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തപ്പെടേണ്ട വിശുദ്ധ പദവിയാണ് ആര്‍എസ്എസിനുള്ളത് എന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍പോലും മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കല്‍പന ശിരസാവഹിക്കാന്‍ തയ്യാറായിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ്, ഈ വിലക്ക് ഇന്നത്തെ പത്രങ്ങളിലൊന്നും ഒന്നാം പേജ് വാര്‍ത്തയായി ഇടംപിടിക്കാത്തത്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെക്കുറിച്ച് മുഖപ്രസംഗങ്ങളില്ല. വിശകലനവിദഗ്ധരൊന്നും എഡിറ്റ് പേജില്‍ പ്രത്യക്ഷപ്പെട്ടില്ല. പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം പോലും മൂലയിലെവിടെയോ തള്ളി. മാധ്യമ ഉടമകളുടെ വിധേയത്വമാണ് ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളുടെ ഓരോ പേജിലും എട്ടു കോളത്തില്‍ പ്രതിഫലിച്ചത്.

മോദിയുടെ കാലത്ത് കോര്‍പറേറ്റ് മാധ്യമങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഇത്തരമൊരു ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ റോളെന്ത് എന്ന് അവര്‍ ചിന്തിക്കേണ്ട സമയമാണ്. ഏതൊരു മാനേജ്‌മെന്റിന്റെ കീഴിലായാലും, അവരെത്രതന്നെ ഭരണകൂടത്തിന്റെ പിണിയാളുകളായാലും, മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിനുള്ളില്‍ ഒരു താരതമ്യസ്വാതന്ത്ര്യമുണ്ടായിരിക്കും. ആ സ്വാതന്ത്ര്യമുപയോഗിച്ച് ഈ മഹാവിപത്തിനെതിരെ ഒളിപ്പോരു നടത്താനുള്ള ആര്‍ജവമാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കേണ്ടത്.

പി ആര്‍ സുനില്‍ ഇക്കാര്യത്തില്‍ ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നാണ് ആ മാധ്യമപ്രവര്‍ത്തകന്‍ അസാമാന്യധീരതയോടെ സത്യം വിളിച്ചു പറഞ്ഞത്. ഒന്നോ രണ്ടോ തവണയല്ല. തുടര്‍ച്ചയായി, ഇരകള്‍ക്കൊപ്പം നില്‍ക്കാനുള്ള ധീരത സുനില്‍ കാണിച്ചു. സുനിലിന്റെ ഓരോ റിപ്പോര്‍ട്ടും ബിജെപിയെ എത്ര അലോസരപ്പെടുത്തി എന്നതിന്റെ ഉദാഹരണമാണ് ഈ വിലക്കും കേന്ദ്രസര്‍ക്കാരിന്റെ അഭ്യാസപ്രകടനങ്ങളുമൊക്കെ. ഈ മാതൃക പിന്തുടരുക എന്ന ഉത്തരവാദിത്തമാണ് ആ സ്ഥാപനത്തിലെ മറ്റു മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ജനാധിപത്യസമൂഹം പ്രതീക്ഷിക്കുന്നത്.

എന്തായാലും, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് കാട്ടിയതിനേക്കാള്‍ വലിയ വിധേയത്വത്തിന് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമകള്‍ തയ്യാറെടുത്തു കഴിഞ്ഞു. അക്കാര്യത്തില്‍ ഇനി സംശയമൊന്നുമില്ല. ചോദ്യം ആ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരോടാണ്. എന്താണ് നിങ്ങളുടെ റോള്‍?

Tags: asianetthomas isac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026, മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ

Kerala

വാര്‍ത്താ വിലക്ക് ഹര്‍ജിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് പിഴയിട്ട് കോടതി

Miniscreen

മെഗാ ലോഞ്ച് ഇവൻറ് “സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ്”

Kerala

കണക്കുകൾ കൃത്യമായി പറയണം ഏഷ്യാനെറ്റേ ; വാസ്തവത്തിൽ ഇന്ത്യയിൽ ഉണ്ടായത് ഹിന്ദുക്കളെ തുടച്ചുനീക്കലാണ് ; ടി പി സെൻ കുമാർ

News

ഏഷ്യാനെറ്റ് ഒരുക്കുന്ന വിസ്മയകരമായ ഓണം വിനോദ വിരുന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.