ന്യൂയോര്‍ക്ക് ന്മ എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് നൈറ്റ് തിരുവനന്തപുരത്ത് ഉദയ പാലസ് കണ്വന്ഷന് സെന്ററില്‍ മാര്‍ച്ച് 7 ശനിയാഴ്ച നാലു മുതല്‍ നടത്തും. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി മുഖ്യഅഥിതി ആയിരിക്കും. കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര തെളിയിച്ച വ്യക്തികളെ എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് പുരസ്കാരങ്ങള്‍ നല്കി ആദരിക്കും
ഏറ്റവും കൂടുതല്‍ അമേരിക്കന്‍ മലയാളികള്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാന ചടങ്ങുമാക്കി മാറ്റുവാനാണ് ഭാരവാഹികള്‍ ശ്രമിക്കുന്നത് . നമ്മുടെ സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തവരെ ആദരിക്കുന്നത് സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു അവാര്‍ഡ് ചടങ്ങു നടത്താന്‍ പ്രേരിപ്പിച്ചത് എന്ന് എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനില്‍ നായര്‍ അഭിപ്രായപ്പെട്ടു >എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ അവാര്‍ഡ് നൈറ്റ് വിജയപ്രദമാക്കാന്‍ ആയി പ്രസിഡന്റ് സുനില്‍ നായര്‍ നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ അപ്പുകുട്ടന്‍ പിള്ളൈ, ഉണ്ണികൃഷ്ണന് നായര്‍, ന്യൂജഴ്സി റീജനല്‍ വൈസ് പ്രസിഡന്റ് ഡീറ്റ നായര്‍, ഗോള്‍ഡ് സ്പോണ്സര് ഡോ. രാമന് പ്രേമചന്ദ്രന് എന്നിവര്‍ കേരളത്തില്‍ എത്തി ഇതിന് നേതൃത്വം നല്കുന്നു.
ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെയും കലാകാരികളുടെയും ഡാന്‍സ് പ്രോഗ്രാമുകള്‍, സിനിമ പിന്നണി ഗായകരുടെ ഗാനങ്ങളും, നാടന്‍ കലാരൂപങ്ങളും ഉള്‍പ്പെടുത്തി ഈ അവാര്‍ഡ് ചടങ്ങുകള്‍ അവിസ്മരണീയമാക്കാന്കമ്മിറ്റി ശ്രമിക്കുന്നുണ്ട് . എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് അമേരിക്ക ഈ അവസരത്തില്‍ കലാമണ്ഡലത്തിലെ സീനിയര്‍ കലകകാരന്മാരെയും ആദരിക്കുന്നതായിരിക്കും
ഈ ചരിത്ര മാമങ്കത്തില്‍ നിങ്ങളും ഒരു ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായി .എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികള്‍ ആയ പ്രസിഡന്റ് സുനില്‍ നായര്‍, സെക്രട്ടറി സുരേഷ് നായര്‍, ട്രഷര്‍ ഹരിലാല്‍, വൈസ് പ്രസിഡന്റ് സിനു നായര്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ കുന്നംകാലത്തു, ജോയിന്റ് ട്രഷറര്‍ സുരേഷ് നായര്‍, കണ്വെന്ഷന് ചെയര്‍ ശബരി നായര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: