തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന ചുമതല വനിത പോലീസ് ഉദ്യോഗസ്ഥര്‍ വഹിക്കും. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. വനിതാ ദിനത്തില്‍ സംസ്ഥാന പോലീസ് സ്്റ്റേഷനുകളുടൈ നിയന്ത്രണം അവര്‍ക്ക് വിട്ടുനല്‍കും.
പരമാവധി സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ ചുമതല വനിതകളെ ഏല്‍പ്പിക്കുന്നതാണ്. വനിത ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാകും ചുമതല കൈമാറുക. സ്റ്റേഷനുകളില്‍ ഒന്നിലധികം ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ സ്റ്റേഷനുകളില്‍ ലഭ്യമാക്കും.
വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിക്കുമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു. അന്നേ ദിവസം അവര്‍ പൊതുജനങ്ങളുമായി ഇടപെഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും. ഈ വര്‍ഷം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഈ നടപടികള്‍.
വനിതാ ദിനമായ ഞായറാഴ്ച മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടിയായി വനിതാ കമാന്‍ഡോകളെയാണ് അന്ന് നിയോഗിക്കുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം വനിതാ കമാന്‍ഡോമാരെയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പോലീസ് ഗാര്‍ഡുകളെയും നിയോഗിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: