ന്യൂദല്‍ഹി : രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ്(കോവിഡ് 19) സ്ഥീരീകരിച്ചു. ദല്‍ഹി ഉത്തംനഗര്‍ സ്വദേശിക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ നേരത്തെ തായ്ലാന്ഡും മലേഷ്യയും സന്ദര്‍ശിച്ചിരുന്നു. അവിടെവെച്ചാണ് വൈറസ് ബാധയേറ്റതായി സംശയിക്കുന്നത്.
ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 31ലെത്തി. വൈറസ് ബാധ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതു പരിപാടികള്‍ ഒഴിവാക്കുകയോ നീട്ടിവെയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടികള്‍ സംഘടിപ്പിക്കേണ്ടിവന്നാല് മതിയായ മുന്‍ കരുതലുകള്‍ എടുക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘാടകര്‍ വേണ്ട മുന്‍ കരുതലുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് പരിപാടി നടത്താവൂയെന്നും നിര്‍ദ്ദേശമുണ്ട്.
അതിനിടെ മാളുകളും തിയേറ്ററുകളും സന്ദര്ശിക്കാരുതെന്നും പൊതു പരിപാടികള്‍ ഒഴിവാക്കാനും വ്യോമ സേന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കൂടാതം ഇറാന്, ഇറ്റലി, കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ ഐസൊലേഷനില്‍ കഴിയാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ള 27 പേരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: