കോഴിക്കോട്; ആത്മഹത്യ ചെയ്ത കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥി ജസ്പ്രീത് സിങിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് എബിവിപി കാര്യകര്‍ത്താക്കള്‍. തുടര്‍ നിയമ നടപടികള്‍ക്ക് പൂര്‍ണ സഹായം ഉറപ്പു നല്കി. ഉന്നത അധികാരികള്‍ക്കു മുന്നില്‍ വിഷയത്തിന്റെ ഗൗരവം അവതരിപ്പിക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എം.എം ഷാജി വ്യക്തമാക്കി.
വംശ വിദ്വേഷമാണ് അധ്യാപകരുടെ ഭാഗത്തുനിന്നും തന്റെ സഹോദരന് നേരിടേണ്ടി വന്നതെന്ന് ജസ്പ്രീതിന്റെ സഹോദരി പറഞ്ഞു. ”നിങ്ങള്‍ പഞ്ചാബികളല്ലേ പഞ്ചാബില്‍പോയി പഠിക്കൂ” എന്നാണ് ചില അധ്യാപകര്‍ ജസ്പ്രീതിനോട് പറഞ്ഞിരുന്നത്. പ്രിന്‍സിപ്പാള്‍ അടക്കമുള്ള കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് വിമുഖത കാട്ടി. തികച്ചും നിരുത്തരവാദിത്വപരമായാണ് പോലീസ് കേസ് കൈകാര്യം ചെയ്യുന്നത്. ഇത് ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജസ്പ്രീത് സിങിനെ തിങ്കളാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാജര്‍ കുറവാണെന്ന ആരോപിച്ച് കോളേജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ വിസമ്മതിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹപാഠികളും ബന്ധുക്കളും പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയും എബിവിപിയും കഴിഞ്ഞ ദിവസം കേളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: