കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. സെക്യൂരിറ്റി ജീവനക്കാരനെ മുറിക്കുള്ളില്‍ പൂട്ടിയിട്ടതിന് ശേഷമാണു നാലു കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു മോഷണമെന്നാണ് നിഗമനം. ആനക്കൊട്ടിലിനു സമീപത്തെയും അയ്യപ്പക്ഷേത്രത്തിനു മുന്നിലെയും കാണിക്കവഞ്ചികള്‍ തകര്‍ത്താണ് പണം കവര്‍ന്നിട്ടുള്ളത്.
കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചി പൂര്‍ണമായും തുറക്കാന്‍ സാധിക്കാത്തതിനാല്‍ പണം നഷ്ടമായില്ല. ക്ഷേത്രത്തിനുള്ളില്‍ കയറിയ മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തുനിന്നു പൂട്ടി. തുടര്‍ന്ന് അഞ്ച് കാണിക്കവഞ്ചികളും തകര്‍ക്കുകയായിരുന്നു. അരമണിക്കൂറോളം ഇയാള്‍ ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ചു. ര
രാവിലെ ക്ഷേത്രത്തില്‍ എത്തിയ ദേവസ്വം ബോര്‍ഡ് അധികൃതരാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടര്‍ന്നു വിവരം വെസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്നാണ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഇതില്‍ നിന്നാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. തുടര്‍ന്നു, ഈ ദൃശ്യങ്ങള്‍ സഹിതം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ക്ഷേത്രത്തിനുള്ളില്‍ കയറി വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച തിരുവനന്തപുരം സ്വദേശിയെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ കണ്ടു പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: