ന്യൂദല്‍ഹി : കോടികള്‍ തട്ടിയെടുത്ത് ഇന്ത്യയില്‍ നിന്നും കടന്നും കടന്ന നീരവ് മോദിയുടെ ആഢംബര വസ്തുക്കള്‍ ലേലം ചെയ്തു. റോള്‍സ് റോയ്സ് കാര്‍ ഉള്‍പ്പടെയുള്ള വിലയേറിയ വസ്തുക്കളാണ് ലേലം ചെയ്തത്. ഇവ വിറ്റഴിച്ചതിലൂടെ 51 കോടിയാണ് ലഭിച്ചത്.
പ്രശസ്ത ആര്‍ട്ടിസ്റ്റുകളായ എം.എഫ്. ഹുസൈന്, അമൃത ഷെര്‍-ഗില്‍ എന്നിവരുടെ 15 ഓളം കലാസൃഷ്ടികള്‍, ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍, വജ്രം കൊണ്ടുള്ള ജ്വല്ലറികള്‍ തുടങ്ങിയ സാധനങ്ങള്‍ ലേലത്തില്‍ വന്‍ തുകകള്‍ക്ക് വിറ്റഴിക്കാനായി. 2010 മോഡല്‍ റോള്‍സ് റോയ്സ് ഗോസ്റ്റ്, ആഡംബര ഹാന്‍ഡ്ബാഗുകള്‍, വാച്ചുകള്‍ എന്നിവയാണ് ലേലത്തില്‍ വിറ്റത്. ആര്‍ട്ടിസ്റ്റ് അര്‍പിത സിങ്ങിന്റെ ‘ട്വന്റി സെവന് ഡക്ക്സ് മെമ്മറി’ ഏറ്റവും കുറഞ്ഞ വിലയായ 1.2 കോടി രൂപയക്കാണ് ലേലത്തില്‍ വില്‍ക്കേണ്ടിവന്നത്.
1935 ലെ അമൃത ഷേര്‍-ഗില്‍ പെയിന്റിങ് ബോയ്സ് വിത്ത് ലെമണ്‍സ് 15.68 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്. ആര്‍ട്ടറി ഇന്ത്യ പ്രൈസ് ഡാറ്റാബാങ്ക് അനുസരിച്ച്, ഷേര്‍-ഗില്ലിന്റെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന അഞ്ചാമത്തെ സൃഷ്ടിയാണ്. 1972 മുതല്‍ ഹുസൈന്, വി.എസ്. ഗെയ്റ്റോണ്ടെ എന്നിവരുടെ ചിത്രങ്ങള്‍ 9.52 കോടി, മഞ്ജിത് ബാവ പെയിന്റിങ് 6.16 കോടി എനേനിങ്ങനെയാണ് വിറ്റഴിച്ചത്. എന്നാല്‍ ഇവയ്ക്കെല്ലാം കണക്കുകൂട്ടിയ വില തന്നെ ലേലത്തില്‍ നിന്നും ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.
മുംബൈയിലെ സഫ്രോണാര്‍ട്ട് ഗാലറിയില്‍ നടന്ന ലേലത്തില്‍ ഓണ്‍ലൈനിലൂടെയും ആളുകള്‍ ലേലത്തില്‍ പങ്കെടുത്തു. ന്യൂയോര്‍ക്കിലെ സൂറിച്ച് മുതല്‍ നവി മുംബൈ, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരും ലേലത്തില്‍ പങ്കെടുത്തതായാണ് വിവരം. ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍ക്കും വാച്ചുകള്‍ക്കും ചിത്രങ്ങള്‍ക്കുമുള്ള ലേലം മത്സരം പോലെയാണ് മുന്നേറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാച്ച് ഗിറാര്‍ഡ്- പെരെഗ ഓക്സ് ഓപ്പറ വണ്‍ ട്രിപ്പിള്‍ ബ്രോഡ്ജ് ടൂര്‍ബില്ലോണ്‍ 95.20 ലക്ഷം രൂപ നേടി.
അതിനിടെ നീരവ് മോദിയുടെ പെയിന്റിങ്ങുകള്‍ ലേലം ചെയ്യുന്നത് സ്റ്റേചെയ്യാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നീരവ് മോദിയുടെ മകന് നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഇതിനെ തുടര്‍ന്ന് ലേലത്തിന്റെ വരുമാനം ഒരു ദേശീയ ബാങ്കില്‍ സൂക്ഷിക്കണമെന്നും ലേലതുകയുടെ രസീത് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: