കൊല്ലം: ഓച്ചിറ കൃഷിഭവന്റെ സഹായത്തോടെ പിടിഎയുടെ നേതൃത്വത്തിൽ ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാതൃക പച്ചക്കറി തോട്ടത്തിൽ ആദ്യ വിളവെടുപ്പ് ആർ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒന്നരയേക്കർ തരിശുഭൂമി രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ഫലഭൂയിഷ്ടം ആക്കിയത്.
വേനൽക്കാല പച്ചക്കറികളാണ് ആദ്യഘട്ടമായി കൃഷി ചെയ്തത്. ജൈവരീതിയിൽ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ ആയിരുന്നു കൃഷി. കൃഷി ഓഫിസർ സുമാറാണി സ്കൂൾ ചെയർമാൻ രാജശേഖരൻ പിള്ള പ്രിൻസിപ്പൽ ഡോ അജിത് കെ.സി, പിടിഎ പ്രസിഡന്റ് അബ്ദുൾ ഖാദർ, സബീന, ഡോ ശ്രീജിത്ത്, സക്കീർ, അനസ്, ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: