ന്യൂദല്‍ഹി: മിസൈലുകളില്‍ നിന്ന് വിവിഐപി വിമാനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കവചങ്ങള്‍ക്ക് വേണ്ടിയുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. 1,200 കോടി രൂപയുടേതാണ് കരാര്‍.
രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിമാനങ്ങള്‍ക്ക് സുരക്ഷാകവചങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനാണ് കരാര്‍. എയര്‍ഫോഴ്‌സ് വണ്‍ എന്ന രണ്ട് ബോയിങ്-777 വിമാനങ്ങളാണ് രാജ്യം സ്വന്തമാക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെത്തിയപ്പോഴാണ് കരാറില്‍ ഒപ്പുവച്ചത്. മിസൈലുകളുടെ സാന്നിധ്യം തിരിച്ചറിയുക, യുദ്ധത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഇന്‍ഫ്രാറെഡ്-വൈദ്യുത തരംഗങ്ങള്‍ക്കുള്ള പ്രത്യുപായം സ്വീകരിക്കുക തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് സുരക്ഷാ കവചം.
എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്കാണ് അമേരിക്ക കവചം നിര്‍മിച്ച് നല്‍കുക. അടുത്ത വര്‍ഷം പകുതിയോടെ വിമാനങ്ങള്‍ രാജ്യത്തെത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിമാനങ്ങളുടെ നിര്‍മാണം വ്യോമസേന നേരിട്ട് വിലയിരുത്തുന്നുണ്ട്.
സന്ദര്‍ശനത്തില്‍ നാവികസേനയ്‌ക്ക് വേണ്ടിയുള്ള 24 എംഎച്ച്60 ഹെലിക്കോപ്ടറുകളുടെ കരാറിലും ട്രംപ് ഒപ്പുവച്ചിരുന്നു.
















