മുംബൈ : നിയമ വിരുദ്ധമായി പണം തട്ടിയെടുത്തെന്ന കേസില്‍ ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ റെയ്ഡ്. ബുധനാഴ്ച്ച രാത്രിയോടെയാണ് തെരച്ചില്‍ നടത്തിയത്.തുടര്‍ന്ന് ബല്ലാര്‍ എസ്റ്റേറ്റിലെ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തു. അതിനുശേഷം അറസ്റ്റ് ചെയ്തതായും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ചേര്‍ന്ന് 46 കോടി തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഒരു ട്രാവല്‍ കമ്പനിയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. നാല് മണിക്കൂറോളമാണ് ഇരുവരേയും ചോദ്യം ചെയ്തത്.
എത്തിഹാദ് എയര്‍വേയ്സ് ജെറ്റ് എയര്വേയ്സില് 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചത് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. ജെറ്റ് എയര്‍വേയ്സിനും ഗോയലിനുമെതിരെ ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പണമിടപാടുമായി ബന്ധപ്പെട്ട കേസാണ് എടുത്തിരിക്കുന്നത്. വിദേശപണമിടപാട് നിയമമായ ഫെമ അനുസരിച്ചാണ് അന്വേഷണം നടത്തിയകതും നരേഷ് ഗോയലിന്റെ പേരില്‍ കേസ്സ് എടുത്തിരിക്കുന്നതുമെന്നാണ് എന്‍ഫോഴ്സ്മെന്റ് വകുപ്പ് അറിയിച്ചത്. . അന്വേഷണത്തിന്റെ ഭാഗമായി ഗോയലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 14 കമ്പനികളും വിദേശത്ത് രൂപീകരിച്ച 5 കമ്പനികളുമായി ജെറ്റ് എയര്‍വേസ് നടത്തിയ സാമ്പത്തിക ഇടപാടുകളിലെല്ലാം ഫെമ നിയമ ലംഘനം നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വന്‍തോതില്‍ നികുതിവെട്ടിപ്പും ഗോയലിന്റെ വിവിധ സ്ഥാപനങ്ങള്‍ നടത്തിയതായും സൂചനയുണ്ട്.
ഗോയലിനെക്കൂടാതെ ഭാര്യയേയും മകനേയും അന്വേഷണസംഘം വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തിരുന്നു. 14 കമ്പനികളും വിദേശത്ത് രൂപീകരിച്ച 5 കമ്പനികളുമായി ജെറ്റ് എയര്‍വേസ് നടത്തിയ സാമ്പത്തിക ഇടപാടുകളിലെല്ലാം ഫെമ നിയമ ലംഘനം നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വന്‍തോതില്‍ നികുതിവെട്ടിപ്പും ഗോയലിന്റെ വിവിധ സ്ഥാപനങ്ങള്‍ നടത്തിയതായും സൂചനയുണ്ട്.
കഴിഞ്ഞ 12 വര്‍ഷത്തെ ജെറ്റ് എയര്‍വേസുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും എന്‍ഫോഴ്സ് വകുപ്പ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ ഗോയലിനെ എന്‍ഫോഴ്സ്മെന്റ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: