Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കള്ളക്കടത്തിന് സര്‍ക്കാര്‍ ഒത്താശ

സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തിനും സ്വര്‍ണത്തിന്റെ നികുതിവെട്ടിപ്പിനും വേണ്ടി ജിഎസ്ടി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് സമ്മതിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സംസ്ഥാന നികുതി വകുപ്പിനെ നോക്കുകുത്തിയാക്കി സ്വര്‍ണവ്യാപാരത്തില്‍ മാത്രം പ്രതിവര്‍ഷം 3,000 കോടി രൂപയുടെയുടെ വെട്ടിപ്പാണ് നടക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 08:00 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തിനും സ്വര്‍ണത്തിന്റെ നികുതിവെട്ടിപ്പിനും വേണ്ടി ജിഎസ്ടി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് സമ്മതിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സംസ്ഥാന നികുതി വകുപ്പിനെ നോക്കുകുത്തിയാക്കി സ്വര്‍ണവ്യാപാരത്തില്‍ മാത്രം പ്രതിവര്‍ഷം 3,000 കോടി രൂപയുടെയുടെ വെട്ടിപ്പാണ് നടക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് ധനമന്ത്രിയുടെ സമ്മതം.

പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വര്‍ഷം 18,000 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടക്കുന്ന കേരളത്തില്‍ 300കോടിയില്‍ താഴെയാണ് നികുതി വരുമാനം ലഭിക്കുന്നതെന്നും ധനവകുപ്പിന്റെ അനാസ്ഥയാണെന്നും ഇത് സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണം എന്നും ആവശ്യപ്പെട്ടു. ഇതിന് മറുപടി പറയവെയാണ് സംസ്ഥാനത്ത് സ്വര്‍ണവ്യാപാര രംഗത്ത് വന്‍ നികുതിക്കൊള്ള നടക്കുന്നുവെന്ന് ധനമന്ത്രി  സമ്മതിച്ചത്.

ജിഎസ്ടി നടപ്പാക്കി നികുതി വര്‍ധിപ്പിച്ചിട്ടും സ്വര്‍ണവ്യാപാരത്തില്‍ നിന്നുള്ള നികുതി വരുമാനം കുറഞ്ഞതിന്റെ  പൂര്‍ണ ഉത്തരവാദിത്തം  സര്‍ക്കാരിനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2017 ല്‍ സ്വര്‍ണത്തിന്റെ വാറ്റ് നികുതിയില്‍ നിന്നും 750 കോടി ലഭിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ നികുതി 1.40 മടങ്ങ് ആയി. 1,800 കോടി കിട്ടേണ്ടിടത്ത് ലഭിച്ചത് 200കോടി മാത്രമാണ്. 2016-17 ല്‍ ഗ്രാമിന് 2,650 രൂപആയിരുന്നത് ഇന്ന് 3,905 വരെയാണ്. അമ്പത് ശതമാനത്തിലധികം തുക വര്‍ദ്ധിച്ചിട്ടും നികുതി വരുമാനം ലഭിക്കുന്നില്ല. 18,000 കോടിയുടെ വില്‍പന നടക്കുമ്പോള്‍ 3,000കോടി രൂപ നികുതിയായി ലഭിക്കണം. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 300കോടി മാത്രമാണ്.  

700 ടണ്‍ സ്വര്‍ണത്തോളം വില്‍ക്കുന്ന കേരളത്തില്‍ എല്ലാ വിധ നികുതി വെട്ടിപ്പുകളും നടത്തിയാലും 1,800കോടിയെങ്കിലും വരുമാനം വരേണ്ടതാണ്. ഡിആര്‍ഡി, കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി കിലോക്കണക്കിന് സ്വര്‍ണം  പിടിക്കുന്നു. ജിഎസ്ടി നിയമത്തില്‍ അധികാരം നല്‍കിയിട്ടും സംസ്ഥാന നികുതി വകുപ്പ് പരിശോധനകള്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷം കണക്കുകള്‍  നിരത്തി.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിവച്ചാണ് ധനമന്ത്രി മറുപടി നല്‍കിയത്. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് യഥേഷ്ടം നടക്കുകയാണെന്ന് ധമന്ത്രി സമ്മതിച്ചു. സ്വര്‍ണം കടത്തിക്കൊണ്ട് വന്ന് വില്‍കുന്നതിനാല്‍ നടപടി എടുക്കാനാകുന്നില്ല. പഴയ സ്വര്‍ണം എന്ന പേരില്‍ വിറ്റഴിക്കുന്നു.

ലക്ഷക്കണക്കിന് സ്വര്‍ണക്കടകളുള്ള കേരളത്തില്‍ 75 കടകളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നും ധനമന്ത്രി സമ്മതിച്ചു. എന്നാല്‍ ജിഎസ്ടി നിയമത്തില്‍ മാറ്റം വരാത്തതാണ് കാരണമെന്ന് പറഞ്ഞ് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം ജിഎസ്ടി നിയമം സഭയില്‍ വായിച്ചതോടെ  സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് പറഞ്ഞ് ധനമന്ത്രി തലയൂരുകയായിരുന്നു.

Tags: gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.