ന്യൂദല്‍ഹി : വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപത്തിന് ഇത്രയും ദിവസങ്ങള്‍ക്ക് ശേഷവും മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ ഇരകളെ സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കുന്നില്ലെന്ന് ആരോപണം. കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കലാപങ്ങളില്‍ അകപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ഭക്ഷണം, താമസം, ചികിത്സ സൗകര്യങ്ങള്‍ എന്നവയൊന്നും കൃത്യമായി ലഭ്യമാക്കിയിട്ടില്ല. പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നു എന്ന് ദല്ഹിസര്ക്കാര് പറയുന്നുണ്ട് എന്നാല്‍ കലാപബാധിത പ്രദേശങ്ങളില്‍ ഒരൊറ്റ പുനരധിവാസകേന്ദ്രം പോലും കാണാനില്ലെന്നും ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്വകാര്യവ്യക്തികളുടെ വീട്ടിലാണ് ആളുകള്‍ അഭയാര്‍ത്ഥികളായി കഴിയുന്നതെന്നും, ശിവ വിഹാറില്‍ നിരവധി പേര് ഇത്തരത്തില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. അഞ്ജലി ഭരദ്വാജ്, ആനി രാജ ഡോക്ടര്‍ ഹര്‍ജിത് സിങ് ഭാട്ടി, ഹര്‍ഷ് മന്ദര്‍ തുടങ്ങിയ പ്രമുഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: