Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഒത്തുകളി, ശ്രീകണ്ഠാപുരം നഗരസഭയില്‍ വികസന മുരടിപ്പ്

യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ വികസന പിന്നോക്കാവസ്ഥയ്‌ക്ക് സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫിന്റെ അവഗണനയാണ് കാരണമെന്ന് യുഡിഎഫ് നേതൃത്വം പറയുമ്പോള്‍ യുഡിഎഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണ് വികസന മരടിപ്പിന് കാരണമെന്നാണ് എല്‍ഡിഎഫ് നേതൃത്വം ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 03:27 pm IST
in Kannur

ശ്രീകണ്ഠപുരം: ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഒത്തുകളിയില്‍ നഗരസഭയില്‍ വികസന മുരടിപ്പ്. നഗരസഭ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ശ്രീകണ്ഠപുരം നഗരസഭയിലെ വികസന മുരടിപ്പ് പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ വികസന പിന്നോക്കാവസ്ഥയ്‌ക്ക് സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫിന്റെ അവഗണനയാണ് കാരണമെന്ന് യുഡിഎഫ് നേതൃത്വം പറയുമ്പോള്‍ യുഡിഎഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണ് വികസന മരടിപ്പിന് കാരണമെന്നാണ് എല്‍ഡിഎഫ് നേതൃത്വം ആരോപിക്കുന്നത്. എന്നാല്‍ ഇരുമുന്നണികളും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്തി ജനവഞ്ചനയാണ് കഴിഞ്ഞ 5 വര്‍ഷക്കാലം നടത്തിയതെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പ്രളയത്തിന്റെ ദുരിതം പേറിയ മലയോര നഗരത്തെ പൂര്‍വസ്ഥിതിയിലെത്തിക്കുന്നതിനും ജനങ്ങള്‍ക്ക് യഥാസമയം സഹായങ്ങളെത്തിക്കാനും ഒന്നും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം പഞ്ചായത്തായിരുന്ന കാലത്തെ അപേക്ഷിച്ച് ഒരു ചുവട് പോലും മുന്നോട്ട് പോകാന്‍ ശ്രീകണ്ഠപുരത്തിനായിട്ടില്ലെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. വീടുകളില്‍ ടോയ്‌ലറ്റ് സൗകര്യം ഒരുക്കുന്ന കാര്യത്തിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുന്ന കാര്യത്തിലും പിഎംഎവൈയില്‍ ഉല്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിലും കടുത്ത അവഗണനയാണ് പഞ്ചായത്ത് ഭരണസമിതി കൈക്കൊണ്ടതെന്ന് ജനങ്ങള്‍ പറയുന്നു. നാല് വര്‍ഷം മുമ്പ് പഞ്ചായത്ത് മാറി നഗരസഭ രൂപം കൊളളുമ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു നഗരസഭാ പരിധിയിലെ ജനങ്ങള്‍. എന്നാല്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒരുപോലെ വികസന കാര്യത്തില്‍ ഒത്തുകളിയും ഉദാസീനതയും കാണിച്ചത് വികസന മുന്നേറ്റത്തിന് തടസ്സമായി മാറുകയായിരുന്നു.

കൂട്ടുമുഖത്ത് സിഎച്ച്‌സിയില്‍ കിടത്തിച്ചികിത്സ ആരംഭിക്കാന്‍ നഗരസഭയുടെ കെടുകാര്യസ്ഥത കാരണം ഇതുവരെ സാധിച്ചിട്ടില്ല. ശ്രീകണ്ഠപുരം സ്‌കൂളിനെ ഹൈടെക് ആക്കാന്‍ 5 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമേ കേന്ദ്രം ആര്‍എംഎസ്എ ഫണ്ടായി 27 ലക്ഷവും നല്‍കി. ഇതൊക്കെ ഭരണ-പ്രതിപക്ഷങ്ങളുടെ കഴിവുകേടു കാരണം ലാപ്‌സായെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ചെയര്‍മാന്റെ നാടായ ചേപ്പറമ്പിലെ ശ്മശാനം ഗ്യാസ് ശ്മശാനമാക്കി മാറ്റുമെന്ന പ്രഖ്യാപനവും നടപ്പായില്ല. പഞ്ചായത്ത് ആയിരുന്ന കാലത്തേ പ്രൊജക്ട് അംഗീകരിച്ചിരുന്നു. ഇതിന് പാരിസ്ഥിതിക അനുമതി പോലും നേടാനായില്ലെന്നാണ് ജനം പറയുന്നു. പദ്ധതി നടപ്പാകാത്തത് ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. 2018-19 വര്‍ഷത്തില്‍ നഗരസഭ വെറും 34.12 ശതമാനം തുകയാണ് ചെലവിട്ടത്. ആസൂത്രണം ചെയ്ത 266 പദ്ധതികളില്‍ 99 എണ്ണം പരാജയപ്പെട്ടു. 18 കോടി രൂപയില്‍ 6.44 കോടിയാണ് ചെലവഴിച്ചത്.  

പ്രളയം അടിമുടി തകര്‍ത്ത നഗരത്തിന് വരും വര്‍ഷങ്ങളിലും ആശങ്ക ബാക്കിയുണ്ട്. ഇത്തവണത്തെ പ്രളയത്തില്‍ വ്യാപാര മേഖലയ്‌ക്ക് മാത്രം 15 കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. വ്യാപാരികളുടെ കണക്കില്‍ ഇത് 40 കോടിയാണ്. വരും കാലത്ത് ഇത്തരം പ്രതിസന്ധി ഒഴിവാക്കാന്‍ കൂടുതല്‍ മുന്‍ കരുതല്‍ ആവശ്യമാണ്. അഭയമൊരുക്കിയ സ്‌കൂളുകളില്‍ കൂടുതല്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാനാകണം. പൊതുസ്വകാര്യ ഉടമസ്ഥതയില്‍ ഗോഡൗണുകള്‍ നിര്‍മ്മിച്ചാല്‍ ഇനി വെള്ളം കയറിയാല്‍ സാധനങ്ങള്‍ അവിടേക്ക് നീക്കാനാകും.എന്നാല്‍ ഇതിനൊന്നും പദ്ധതികളോ പരിപാടികളോ കഴിഞ്ഞ നാലരവര്‍ഷക്കാലത്തിനിടയില്‍ നടന്നില്ല.

നഗരത്തില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. നെടിയേങ്ങ വില്ലേജില്‍ കാവുമ്പായി ഒഴികെ കൊടുംവരള്‍ച്ചയാണ്. മടമ്പത്തെ ഡാമിനെ ആശ്രയിച്ച് വിപുലമായ പദ്ധതി നടപ്പാക്കിയാല്‍ പരിഹാരം കാണാനാകുമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അതിനും നഗരസഭ തയ്യാറായിട്ടില്ല. പ്രളയത്തില്‍ പുഴ നികന്നതിനാല്‍ വെള്ളത്തിന്റെ സംഭരണ ശേഷിയും കുറവാണ്. മണല്‍ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യ സംഭരണവും നഗരത്തെ വലയ്‌ക്കുന്നുണ്ട്. കോട്ടൂര്‍ വയലിലെ മൂന്നരയേക്കര്‍ സ്ഥലത്ത് ആധുനിക അറവുശാലയടക്കം ജൈവവൈവിദ്ധ്യ പ്ലാന്റ് നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കാനായില്ല. ജീവനക്കാരുടെ കുറവും വികസനത്തെ പിന്നോട്ടടിപ്പിക്കുന്നതായി പറയപ്പെടുന്നു. ഇതുവരെ കൃഷി ഓഫീസറുടെ കസേരയില്‍ മാത്രം 14 പേരാണ് മാറിമാറി വന്നത്. പല വകുപ്പുകളിലും ഇതാണ് അവസ്ഥ. ഇത്തരം പ്രശ്‌നങ്ങള്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്നു. വരുമാനക്കുറവും വികസനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓരോ വര്‍ഷവും പകുതി തുകയാണ് നഗരസഭ ലാപ്‌സാക്കി കളയുന്നത്. രണ്ട് കോടി രൂപയോളം കഴിഞ്ഞ വര്‍ഷം നഷ്ടപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കെതിരെ നഗരസഭയ്‌ക്കകത്ത് പ്രതിഷേധം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.