തിരുവനന്തപുരം: ഇറാനിലും കോറോണ വൈറസ് ബാധ വ്യാപകമായതോടെ നാട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയാതെ തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികള്‍. പാഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നും പോയ 17 പേരാണ് ഇത്തരത്തില്‍ പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും ആകാതെ മുറിയില്‍ അകപ്പെട്ട് കഴിയുന്നത്.
മത്സ്യബന്ധന വിസയില്‍ നാല് മാസം മുമ്പാണ് ഇവര്‍ ഇറാനിലേക്ക് പോയത്. കോവിഡ് 19 (കൊറോണ) വ്യാപകമായതോടെ ഇറാനില്‍ നിന്ന
സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചെത്താനാകാതെ തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി. മത്സ്യബന്ധന വിസയില്‍ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്.
ഇറാനിലെ അസലൂരിലെ മുറിയില്‍ കുടുങ്ങിക്കിടക്കുകയാണ് ഇവര്‍. 23 പേരാണ് ഈ മുറിയില്‍ ഉള്ളത്. അതില്‍ 17 പേര് മലയാളികളും ബാക്കിയുള്ളവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. കൊറോണ പകരാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് മുറിവിട്ട് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല.
ഇറാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ആഹാരം പോലും ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് അജിത് പൊഴിയൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഇറാനില്‍ കുടുങ്ങിയവരുടെ വീഡിയോ ദൃശ്യങ്ങളടക്കമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഇത്തരത്തില്‍ എണ്ണൂറോളം പേര് വിവിധ സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുറിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു.
നാട്ടിലേക്ക് തിരിച്ചു വരുന്നതിനായി സ്പോണ്‍സറെ സമീപിച്ചെങ്കിലും നിലവില്‍ അതിന് സാധിക്കാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്പോണ്സര് പറയുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. അതേസമയം കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാനായി നോര്‍ക്കയെ ചുമതലപ്പെടുത്തി. കേന്ദ്രസര്‍ക്കാരുമായി സംസാരിച്ച് നടപടി സ്വീകരിക്കുമന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: