അഹമ്മദാബാദ് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനായി നൂറ് കോടിയില്‍ അധികം ചെലവാക്കിയതായി കുപ്രചാരണം. കണക്കുകള്‍ പുറത്തുവിട്ട് ഗുജറാത്ത് സര്‍ക്കാര്‍. ട്രംപിന്റെ സുരക്ഷാ സന്നാഹങ്ങള്‍ക്കും നഗര സൗന്ദര്യവത്കരണത്തിനുമായി നൂറ് കോടിയില്‍ അധികം ചെലവിട്ടതായാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ രംഗത്ത് എത്തുകയായിരിന്നു.
ട്രംപ് അഹമ്മാദാബാദില്‍ തങ്ങിയ മൂന്ന് മണിക്കൂറുകളുടെ ചെലവ് ഒരു മിനിട്ടിന് 55 ലക്ഷം രൂപ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചത്.
ന്നാല് അതെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വിജയ് രുപാണി അറിയിച്ചു. ട്രംപിന്റെ സന്ദര്‍ശനത്തിനു സംസ്ഥാന സര്‍ക്കാര്‍ വെറും എട്ടു കോടിയും അഹമ്മദാബാദ് കോര്പറേഷന് നാലര കോടിയും മാത്രമേ മുടക്കിയിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. അതല്ലാതെയുള്ള കണക്കുകളെല്ലാം പ്രതിപക്ഷ കക്ഷികളുടെ കെട്ടുകഥകള്‍ മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ സന്നാഹങ്ങള്‍ക്കായി പതിനയ്യായിരത്തോളം പോലീസുകാരെയാണ് അഹമ്മദാബാദിലും മറ്റുമായി വിന്യസിച്ചത്. മൊട്ടേര സ്റ്റേഡിയത്തിലെ ചടങ്ങില്‍ പങ്കെടുത്ത ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ക്കായി ലഘുഭക്ഷണമടക്കം ആതിഥ്യം ഒരുക്കിയിരുന്നു. ഇതിനെല്ലാം കൂടി നൂറു കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു മുടക്കിയെന്നാണ് ആരാപണം ഉയര്‍ന്നത്. ഇതോടെയാണ് സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്ക് നിയമസഭയില്‍ വെളിപ്പെടുത്തിയത്.
കൂടാതെ സര്‍ക്കാരും കോര്‍പ്പറേഷനും മുടക്കിയ പന്ത്രണ്ടരക്കോടിയുടെ ചെലവുകളെല്ലാം നഗര അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തേ തന്നെ അനുവദിക്കപ്പെട്ടതാണ് ട്രംപിന്റെ സന്ദര്‍ശനവുമായി അതിന് ഒരു ബന്ധമില്ല. നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയെന്ന് മാത്രമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: