ക്വാലാലംപൂര്‍: മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായി മുഹൈദ്ദീന്‍ യാസിന്‍ ചുമതലയേറ്റു. മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ രാജിയെത്തുടര്‍ന്നാണ് എഴുപത്തിരണ്ടുകാരനായ യാസിനെ പ്രധാനമന്ത്രിയായി മലേഷ്യന്‍ രാജാവ് പ്രഖ്യാപിച്ചത്.
മഹാതീറിന്റെ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയും ബെര്‍സാതു പാര്‍ട്ടിയുടെ തലവനുമാണ് യാസിന്‍. നജീബ് റസാക്കിന്റെ ഭരണകാലത്ത് മലേഷ്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നു. പാര്‍ലമെന്റിലെ അംഗങ്ങളുടെ പിന്തുണയുടെ അടിസ്ഥാനത്തിലായിരുന്നു രാജാവ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്.
വീണ്ടും പ്രധാമന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മഹാതീറിന്റെ രാജി. താന്‍ ഭരണത്തില്‍ തിരിച്ചെത്തുമെന്നും ഭരണപക്ഷ സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായും രാജിവച്ചു കൊണ്ട് മഹാതീര്‍ പറഞ്ഞിരുന്നു. ഭരണകക്ഷിയിലെ തന്നെ അന്‍വര്‍ ഇബ്രാഹിമുമായുള്ള തര്‍ക്കമാണ് മഹാതീറിന്റെ രാജിയില്‍ കലാശിച്ചത്.
















