ന്യൂദല്‍ഹി : നിര്‍ഭയക്കേസ് പ്രതികഴളുടെ വധശിക്ഷ നടപ്പാക്കുന്നത് ഇനിയും നീളും. കേസിലെ പ്രതിയായ പവന് ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കാനായി സുപ്രീംകോടതി വെച്ചിരിക്കുന്നത് അടുത്തമാസം ആറിനാണ്. കംപ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന പട്ടികയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിലവില്‍ മൂന്നിനാണ് വധശിക്ഷ നിശ്ചയിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് ആറിലേക്ക് മാറ്റിയതിനാല്‍ വധ ശിക്ഷ നിശ്ചയിച്ച ദിവസം തന്നെ നടപ്പാക്കാന്‍ സാധ്യതയില്ല.
എന്നാല്‍ തിരുത്തല്‍ ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. പവന് കുമാറിന്റെ തിരുത്തല്‍ഹര്‍ജി തള്ളിയാല്‍ ദയാഹര്‍ജിയുമായി മുന്നോട്ട് പോകാനും ഇയാള്‍ക്ക് സാധിക്കും. അന്നുതന്നെ പവന്‍ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയേക്കാം. അക്കാര്യത്തില്‍ ദ്രുതഗതിയില്‍ തീരുമാനമെടുത്താല്‍ പോലും വീണ്ടും പതിനാല് ദിവസം കഴിഞ്ഞതിനുമാത്രമേ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ.
പ്രതികളുടെ വധശിക്ഷ ഒന്നിച്ച് നടപ്പാക്കേണ്ടതിനാല്‍ മാര്‍ച്ച് 20 ലേക്ക് വധശിക്ഷ നീണ്ടുപോകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചശേഷം വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവേയ്ക്കേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: