വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാൡകളുടെ മനസ്സിലിടനേടിയ കല്യാണി പ്രിയദര്‍ശന്റെ സൗന്ദര്യവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കല്യാണിയുമായുള്ള ചില അഭിമുഖങ്ങളില്‍ ഇക്കാര്യം പാരാമര്ശിച്ചിട്ടുമുണ്ട്. വളരെ ഭംഗിയാര്‍ന്ന നിഷ്കളങ്ങമായ ചിരിയുമായിയാണ് കല്യാണി മലയാള സിനിമയിലെക്കെത്തിയത്.
സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പണ്ട് തടിച്ച് ഉരുണ്ടിരുന്ന കുട്ടിയായിരുന്നു. എന്നാല്‍, താന്‍ സിനിമയ്ക്ക് വേണ്ടിയാണോ ഇങ്ങനെ മെലിഞ്ഞ് സുന്ദരി ആയതെന്ന് ആരാധകര്‍ നിരന്തരം ചോദിക്കുന്നു. ഇതിനു മറുപടിയുമായാണ് റെഡ് കാര്‍പറ്റിന് നല്കിയ അഭിമുഖത്തില്‍ കല്യാണിയെത്തിയത്.
താന്‍ ആദ്യം ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ആണ്‍കുട്ടികളുടെ സ്വാഭാവമായിരുന്നു തനിക്കെന്നും കല്യാണി പറഞ്ഞ തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് താന്‍ തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയാരുന്നില്ല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണെന്നും താരപുത്രി വ്യക്തമാക്കി. എന്നാല്‍, എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും കല്യാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: