Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

80 ദശലക്ഷത്തിനടുത്ത് വൈദ്യുതി ഉപഭോഗം; അന്ധാളിച്ച് കെഎസ്ഇബി

ഇതില്‍ 62.94 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചപ്പോള്‍ 16.1789 ആഭ്യന്തര ഉത്പാദനം. ഇതേ ദിവസം 2850 മെഗാവാട്ടായിരുന്നു കുറഞ്ഞ ഉപഭോഗമെങ്കില്‍ കൂടിയത് 3700 മെഗാവാട്ട് വരെയെത്തി. എസ്എസ്എല്‍എസി പരീക്ഷയടക്കം മാര്‍ച്ച് ആദ്യം ആരംഭിക്കാനിരിക്കെ ഉപഭോഗം വലിയ തോതില്‍ ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 10:34 am IST
in Kerala

ഇടുക്കി:  ചരിത്രം തിരുത്തി, ഫെബ്രുവരി അവസാനിക്കും മുമ്പേ,  വൈദ്യുതി ഉപഭോഗം കുതിച്ചുയര്‍ന്നു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉപയോഗിച്ചത് 79.1189 ദശലക്ഷം യൂണിറ്റ് വൈദ്യുതി.  

ഇതില്‍ 62.94 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചപ്പോള്‍ 16.1789 ആഭ്യന്തര ഉത്പാദനം. ഇതേ ദിവസം 2850 മെഗാവാട്ടായിരുന്നു കുറഞ്ഞ ഉപഭോഗമെങ്കില്‍ കൂടിയത് 3700 മെഗാവാട്ട് വരെയെത്തി. എസ്എസ്എല്‍എസി പരീക്ഷയടക്കം മാര്‍ച്ച് ആദ്യം ആരംഭിക്കാനിരിക്കെ ഉപഭോഗം വലിയ തോതില്‍ ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.  

കഴിഞ്ഞ വര്‍ഷം മെയ് 23ന് ലോക്സഭ വോട്ടെണ്ണല്‍ ദിനത്തിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം വൈദ്യുതി ഉപയോഗിച്ചത്. 88.3386 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ ഉപഭോഗം. ഏപ്രില്‍ 13ന് 88.1029 ദശലക്ഷം യൂണിറ്റ് വരെ എത്തിയിരുന്നു.  

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 64-68 ദശലക്ഷം വരെ മാത്രമായിരുന്നു ഉപഭോഗം. അതേസമയം നിലവിലെ ഉപഭോഗം ഉയരുന്നത് കെഎസ്ഇബിയെയും ആശ്ചര്യപ്പെടുത്തുന്നു. ഈ സമയം ഇത്തരമൊരു ഉയര്‍ച്ച വകുപ്പും കണക്ക് കൂട്ടിയിരുന്നില്ല.  

ചൂടേറിയ മാസങ്ങളായ മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നിവ ഇനി വരാനിക്കുന്നു. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പുറത്തുവിട്ട കണക്ക് പ്രകാരം  ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ പാതിയില്‍ താഴെ മാത്രമാണ്  കിട്ടിയത്. 2.07 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 0.9 സെ.മീ. മഴ മാത്രം. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഈ സീസണില്‍ മഴ പെയ്തിട്ടുമില്ല.  

ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിലവില്‍ 63% വെള്ളമാണ് അവശേഷിക്കുന്നത്. മൂലമറ്റം പവര്‍ ഹൗസിലെ ആകെയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം തകരാറിലായത് വൈദ്യുതി ഉത്പാദനത്തെയും സാരമായി ബാധിക്കുന്നു. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 66 ശതമാനവും ഇടുക്കി ജില്ലയുടെ സംഭാവനയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.