Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമരം, സംഘര്‍ഷം, കലാപം; ഇസ്ലാമിക തീവ്രവാദത്തിന്റെ പരസ്യ പ്രഖ്യാപനങ്ങള്‍

ജാമിയ മിലിയ സര്‍വകലാശാലയിലായിരുന്നു സമരത്തിന്റെ തുടക്കം. സമരം ഏതാനും ദിവസത്തിന് ശേഷം പുറത്തേക്കിറങ്ങി അക്രമത്തിന് തിരികൊളുത്തി. ഇതോടെ പോലീസ് നടപടിയുണ്ടായി. മെട്രോ സ്‌റ്റേഷന്‍ ഉള്‍പ്പെടെ അടച്ചിടേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 09:21 am IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ ഡിസംബറിലാണ് പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. തുടര്‍ന്നിങ്ങോട്ട് അശാന്തി പടര്‍ന്ന അന്തരീക്ഷമാണ് ദല്‍ഹിയിലെങ്ങും.  രാജ്യത്തെ ഒരു പൗരനേയും ബാധിക്കാത്ത നിയമം മുസ്ലിം സമുദായത്തിന് എതിരാണെന്ന് വ്യാഖ്യാനിച്ച് ഒരു വിഭാഗം രംഗത്തിറങ്ങി.

മുസ്ലിങ്ങളെ മുഴുവന്‍ രാജ്യത്തുനിന്നും പുറത്താക്കുന്നതാണ് നിയമമെന്ന വ്യാജപ്രചാരണം ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരാണ് സമരരംഗത്തുള്ള സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗവും. അവര്‍ക്കൊപ്പം കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധരും അണിനിരന്നതോടെ രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. സമരത്തിന്റെയും പ്രതിഷേധത്തിന്റെയും പേരില്‍ അട്ടഹാസങ്ങളും വെല്ലുവിളികളുമായി ഇസ്ലാമിസ്റ്റുകള്‍ തെരുവില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് രണ്ടര മാസക്കാലമായപ്പോഴാണ് അടുത്തെങ്ങും കാണാത്ത തരത്തിലുള്ള കലാപത്തിന് ദല്‍ഹി സാക്ഷ്യം വഹിച്ചത്.  

സമരമില്ലാത്ത ദല്‍ഹിയെക്കുറിച്ച് ചിന്തിക്കാനാവില്ല. പ്രസിദ്ധമായ സമരങ്ങളുടെ പേരിലാണ് ജന്തര്‍മന്ദിറും രാം ലീലാ മൈതാനവും ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയത്. സമരങ്ങള്‍ക്ക് മാത്രമായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലാണ് സാധാരണയായി പ്രതിഷേധം നടക്കുന്നത്. ഗതാഗത സ്തംഭനം പതിവുള്ള നിരത്തുകള്‍ക്ക് സമരങ്ങളുടെ പ്രവാഹം ഉള്‍ക്കൊള്ളാനുമാകില്ല. എന്നാല്‍ അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ അരങ്ങേറിയ സിഎഎ വിരുദ്ധ സമരം ദല്‍ഹിയിലെ മുഴുവന്‍ തെരുവുകളെയും അപ്പാടെ കൈക്കലാക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമായിരുന്നു.  

ജാമിയ മിലിയ സര്‍വകലാശാലയിലായിരുന്നു സമരത്തിന്റെ തുടക്കം. സമരം ഏതാനും ദിവസത്തിന് ശേഷം പുറത്തേക്കിറങ്ങി അക്രമത്തിന് തിരികൊളുത്തി. ഇതോടെ പോലീസ് നടപടിയുണ്ടായി. മെട്രോ സ്‌റ്റേഷന്‍ ഉള്‍പ്പെടെ അടച്ചിടേണ്ടി വന്നു.  

പലയിടത്തും റോഡ് തടസ്സപ്പെട്ടതോടെ ജനങ്ങള്‍ കുരുക്കിലായി.  ഇതിന് പിന്നാലെ ജെഎന്‍യുവിലെ ഇടത്-ജിഹാദി സഖ്യത്തിന്റെ ഊഴമായിരുന്നു. തുടര്‍ന്ന് മുസ്ലിം സംഘടനകളും പള്ളികളും വിഷയം ഏറ്റെടുത്തതോടെ വെള്ളിയാഴ്ച സമരങ്ങളുടെ വരവായി. ദല്‍ഹി ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് നടന്ന വമ്പന്‍ റാലികള്‍ ജനങ്ങളെ കൂടുതല്‍ വിഷമത്തിലാക്കി.  

പോലീസും പ്രതിഷേധക്കാരും തെരുവില്‍ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാക്കിയതോടെ ജനങ്ങള്‍ക്ക് സഹികെട്ടു. സമരത്തിന്റെ തീവ്രത ഒരല്‍പ്പം കുറഞ്ഞപ്പോഴാണ് അമ്മമാരെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി ഷഹീന്‍ബാഗില്‍ മതതീവ്രവാദ സംഘടന നിഴല്‍ യുദ്ധം ആരംഭിച്ചത്.  

പ്രധാനപ്പെട്ട പാത ഉപരോധിച്ചുള്ള സമരം കോടതി ഇടപെട്ടിട്ടും അവസാനിക്കാതെ രണ്ട് മാസം പിന്നിടുന്നു. പ്രകോപിതരായ ജനങ്ങള്‍ ഇതിനെതിരെ ഒന്നടങ്കം രംഗത്തുവന്നിരുന്നു. സമരത്തിന് നേര്‍ക്ക് വെടിവെപ്പുള്‍പ്പെടെ അരങ്ങേറിയതും ഈ പശ്ചാത്തലത്തിലാണ്.  

പൊറുതിമുട്ടിയ ജനങ്ങളെ വീണ്ടും വെല്ലുവിളിച്ചാണ് ശനിയാഴ്ച ജാഫ്രാബാദില്‍ ഷഹീന്‍ബാഗ് മോഡല്‍ സമരം ആരംഭിച്ചത്. അവിടെയും റോഡ് ഉപരോധിക്കപ്പെട്ടു.  

ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. അവരെ മുന്നില്‍നിന്ന് നയിക്കുകയെന്ന കുറ്റമാണ് ബിജെപി നേതാവായ കപില്‍ മിശ്ര ചെയ്തത്. റാലിക്കെതിരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെ സംഘര്‍ഷമായി. ഞായറാഴ്ച രാവിലെ മുതല്‍ പള്ളികളിലെ ആഹ്വാനം അനുസരിച്ച് സംഘടിച്ചെത്തിയവര്‍ ഭൂരിപക്ഷ സമുദായത്തിലുള്ളവരുടെ വീടുകളും കടകളും വാഹനങ്ങളും തകര്‍ത്തു. ഇതോടെ മറുവിഭാഗവും ഇറങ്ങിയതോടെ കലാപം ആളിപ്പടര്‍ന്നു.  

മതതീവ്രവാദികളാല്‍ നയിക്കപ്പെടുന്ന സിഎഎ വിരുദ്ധ സമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ പരസ്യ പ്രഖ്യാപനങ്ങളാണ്.  

വിഷം വമിപ്പിക്കുന്ന മുദ്രാവാക്യങ്ങളാണ് സമരങ്ങളില്‍ ഉയരുന്നത്. ജാമിയയിലും ഷഹീന്‍ബാഗിലും ഇസ്ലാമിക രാജ്യത്തിനായുള്ള മുറവിളികളാണ് പ്രതിധ്വനിച്ചത്. ആര്‍എസ്എസ്സിനും ബിജെപിക്കുമെതിരെയെന്ന പേരില്‍ ഉയര്‍ത്തിയ ആക്രോശങ്ങള്‍ മുഴുവനും മറ്റൊരു മതവിഭാഗത്തെ ലക്ഷ്യമിടുന്നവയായിരുന്നു. തെരുവില്‍ കാണാന്‍ സാധിച്ചിരുന്നില്ലെങ്കിലും മറുവശത്തും ഇത് കൃത്യമായ ധ്രുവീകരണത്തിനും വിദ്വേഷത്തിനും ഇടയാക്കി. ഇതിന് പുറമെയാണ് കല്ലേറും അക്രമവും തുടര്‍ന്നത്.  

കിഴക്കന്‍ ദല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ് കലാപത്തിന്റെ കേന്ദ്രങ്ങള്‍. രണ്ട് പതിറ്റാണ്ടിനിടെ ദല്‍ഹിയിലുണ്ടായ ഏറ്റവും വലിയ കലാപത്തിന്റെ കാരണം സിഎഎ വിരുദ്ധ സമരത്തില്‍ തുടങ്ങുന്നതും അവസാനിക്കുന്നതും അതുകൊണ്ടാണ്.

Tags: delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.