പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അഭിനയിച്ച സിനിമയില്‍ മക്കള്‍ നീതിമയ്യം നേതാവ് കമല്‍ ഹാസന് ബലമായി ചുംബിച്ചുവെന്ന് വെളിപ്പെടുത്തി നടി രേഖ. ‘പുന്നഗൈ മന്നന്’ സിനിമയുടെ ചിത്രീകരണത്തിനിടെ പത്താംക്ലാസുകാരിയായ തന്നെ കമല്ഹാസന് ബലമായി ചുംബിച്ചുവെന്നാണ് ഇവര്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. രേഖയുടെ ഈ വെളിപ്പെടുത്തലില്‍ കമല്‍ഹാസനെതിരെ പ്രതിഷേധവുമായി സ്ത്രീസംഘടനകള്‍ രംഗത്തെത്തി.
കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ സിനിമയുടെ ലോക്കേഷനില്‍ അനുവാദം കൂടാതെയാണ് കമല്ഹാസന് ചുംബിച്ചതെന്ന് രേഖ പറയുന്നു. വീഡിയോ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപേരാണ് കമല്‍ഹാസനെതിരെ പ്രതിഷേധം രൂക്ഷമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ അനുവാദമില്ലതെ ചുംബിച്ച കമല്‍ പരസ്യമായി മാപ്പു പറയണമെന്ന് ഒരുകൂട്ടം ആളുകള്‍ പ്രതികരിക്കുമ്പോള്‍ മറ്റൊരു കൂട്ടം നിയമനടപടി സ്വീകരിക്കനൊരുങ്ങുകയാണ്.
തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ. ബാലചന്ദര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെക്കുറിച്ച് സംസാരിക്കാനാകൂവെന്ന് അഭിമുഖത്തില്‍ രേഖ പറയുന്നു. ഞങ്ങള്‍ രണ്ടുപേരും വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും ആത്മഹത്യ ചെയ്യുന്ന രംഗമാണ്. ചാകുമ്പോള്‍ കണ്ണുതുറന്നുപിടിച്ചാണോ എല്ലാവരും നില്‍ക്കുന്നതെന്ന് സര് (കെ ബാലചന്ദര്‍) ചോദിച്ചു. ‘കമല്‍ ഞാന്‍ പറഞ്ഞത് നിനക്ക് ഓര്‍മയുണ്ടല്ലോ’ എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ടേക്കില്‍ എന്നെ കമല്‍ ചുംബിക്കണമെന്നാണ് അവരുടെ തീരുമാനം. അത് അങ്ങനെ തന്നെ നടന്നു.
ചുംബനരംഗം കണ്ട് അച്ഛന് തന്നെ വഴക്കുപറയുമെന്ന ഭയപ്പെട്ടിരുന്നു. തന്നെ പറ്റിച്ചാണ് ഉമ്മവെച്ചതെന്ന് അമ്മയോട് പറഞ്ഞെന്നും രേഖ വ്യക്തമാക്കി. എന്റെ അച്ഛന് പ്രശ്നമുണ്ടാക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ സഹപ്രവര്‍ത്തരാകട്ടെ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ അടുത്ത ലൊക്കേഷനിലേയ്ക്ക് പോയി. വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതുപോലെ കരുതിയാല്‍ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ തന്നോടു പറഞ്ഞുവെന്നും താരം പറഞ്ഞു. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഇക്കാര്യം താന്‍ തുറന്നുപറഞ്ഞിരുന്നു. അതുകാരണം കമല്‍ഹസനും കെ. ബാലചന്ദറിനും തന്നോട് ദേഷ്യമുണ്ടായിരുന്നെന്നും രേഖ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: