മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ (അതിരമ്പുഴ, കോട്ടയം) വിവിധ വകുപ്പുകൡലും ഇന്റര്‍ സ്കൂള്‍ സെന്ററിലും ഇക്കൊല്ലം നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍ അഡ്മിഷന് ടെസ്റ്റ് (CAT-MGU) ഏപ്രില്‍ 25, 26 തീയതികളില്‍ നടക്കും. സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസിന്റെ എംബിഎ പ്രോഗ്രാം ഒഴികെ മറ്റെല്ലാ പിജി കോഴ്സുകള്‍ക്കും കൂടി ഒറ്റ അപേക്ഷ/രജിസ്ട്രേഷന് www.cat.mgu.ac.inല്‍ ഓണ്‍ലൈനായി മാര്‍ച്ച് 20 നകം സമര്‍പ്പിക്കാം. CAT-MGU–2020 പ്രോസ്പെക്ടസ് വെബ്പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കണം. എംബിഎ പ്രവേശനത്തിന് www.admission.mgu.ac.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി www.ucica.mgu.ac.in ല്‍ സമര്‍പ്പിക്കേണ്ടതാണ്.
രജിസ്ട്രേഷന് ഫീസ് ജനറല്‍ വിഭാഗത്തിന് 1100 രൂപ, പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 550 രൂപ, ഓപ്പണ്‍ ഓള് ഇന്ത്യ ക്വാട്ട- 1100 രൂപ, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് 100 യുഎസ് ഡോളര്‍/തത്തുല്യ ഇന്ത്യന്‍ രൂപ. ഫീസ് ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഓണ്‍ലൈനായി അടയ്ക്കാം. ഇനി പറയുന്ന 29 പിജി കോഴ്സുകളിലേക്കാണ് പ്രവേശനം.
- എംഎസ്സി-ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഫിസിക്സ്, മൈക്രോബയോളജി. യോഗ്യത- ബിഎസ്സി ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, മൈക്രോബയോളജി, ബയോടെക്നോളജി, കെമിസ്ട്രി, ഫിസിക്സ് 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
- എംഎസ്സി- കെമിസ്ട്രി (ഇന്‍ഓര്‍ഗാനിക്/ഓര്‍ഗാനിക്/ഫിസിക്കല്‍/പോളിമെര്‍). യോഗ്യത: കെമിസ്ട്രി മുഖ്യവിഷയമായും മാത്തമാറ്റിക്സും ഫിസിക്സും ഉപവിഷയമായും 50% മാര്‍ക്കില്‍ കുറയാതെ ബിഎസ്സി ബിരുദം.
- എംഎസ്സി- കമ്പ്യൂട്ടര്‍ സയന്‍സ്. യോഗ്യത: ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ബിസിഎ 50% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
- എംഎസ്സി- സൈക്കോളജി. യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ ബിരുദം.
- എംഎസ്സി ഫിസിക്സ്. യോഗ്യത: ബിഎസ്സി ഫിസിക്സ് (മാത്തമാറ്റിക്സ് ഒരു ഉപവിഷയമായി പഠിച്ചിരിക്കണം) 50% മാര്‍ക്കില്‍ കുറയാതെ നേടി പാസായിരിക്കണം.
- എംഎസ്സി- എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് മാനേജ്മെന്റ്. യോഗ്യത: ബിഎസ്സി (ബോട്ടണി/സുവോളജി/കെമിസ്ട്രി/ഫിസിക്സ്/ജിയോളജി/ജിയോഗ്രഫി/ലൈഫ് സയന്‍സ്/എന്‍വയോണ്‍മെന്റ് സയന്‍സ്/എന്‍വയോണ്‍മെന്റ് മാനേജ്മെന്റ്/മൈക്രോബയോളജി/ബയോടെക്നോളജി/ബയോകെമിസ്ട്രി/പ്ലാന്റ് അല്ലെങ്കില്‍ അനിമല്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍ ഫിഷറീസ്/അക്വാകള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ഫോറസ്ട്രി/ബിടെക്- സിവില്‍/മെക്കാനിക്കല്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
- എംഎസ്സി-എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, യോഗ്യത: ബിഎസ്സി (ഏതെങ്കിലും വിഷയത്തില്‍) 50% മാര്‍ക്കില്‍ കുറയരുത്.
- എംഎ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്/ഹ്യൂമെന്റൈറ്റ്സ്/പബ്ലിക് പോളിസി ആന്‍ഡ് ഗവേര്‍ണന്‍സ്. യോഗ്യത: ബിഎ ഇക്കണോമിക്സ്/പൊളിറ്റിക്സ്/ഹിസ്റ്ററി/ലോ (45% മാര്‍ക്കില്‍ കുറയരുത്)/ബിഎ ഇംഗ്ലീഷ്/സോഷ്യോളജി/ആന്ത്രോപ്പോളജി/സൈക്കോളജി/ജിയോഗ്രഫി/ഫിലോസഫി/കോമേഴ്സ് (50% മാര്‍ക്കില്‍ കുറയരുത്)/ബിഎസ്സി (ഏതെങ്കിലും വിഷയം) 60% മാര്‍ക്കില്‍ കുറയരുത്.
- എംഎ ഇക്കണോമിക്സ്, യോഗ്യത: ബാച്ചിലേഴ്സ് ഡിഗ്രി (ഇക്കണോമിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) 45% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
- എംഎ മലയാളം, യോഗ്യത: ബാച്ചിലേഴ്സ് ഡിഗ്രി (മലയാളം 45% മാര്‍ക്കില്‍ കുറയരുത്)/ബിഎ/ബിഎസ്സി 50% മാര്‍ക്കില്‍ കുറയരുത്.
- എംഎ സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍. യോഗ്യത: ഏതെങ്കിലും ബിരുദം.
- എംഎ- ഗാന്ധിയന്‍ സ്റ്റഡീസ്/ഡവലപ്മെന്റ് സ്റ്റഡീസ്, യോഗ്യത- ഏതെങ്കിലും ബിരുദം (45% മാര്‍ക്കില്‍ കുറയരുത്).
- എംഎ ഹിസ്റ്ററി/ആന്ത്രോപ്പോളജി, യോഗ്യത: സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ 45% മാര്‍ക്കില്‍ കുറയാതെ നേടി ബിരുദം.
- മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50% മാര്‍ക്കില്‍ കുറയാതെ ബിരുദം.
- എംഎഡ്- സ്പെഷ്യലൈസേഷനുകള്‍-ലാംഗുവേജ് എഡ്യൂക്കേഷന്‍ (ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, അറബിക്), മാത്തമാറ്റിക്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, കോമേഴ്സ്, ഐടി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് എഡ്യൂക്കേഷന്‍, യോഗ്യത: 55% മാര്‍ക്കില്‍ കുറയാതെ ബിഎഡ്.
- മാസ്റ്റര്‍ ഓഫ് ലോ (എല്‍എല്‍എം) (ഒരു വര്‍ഷം), യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ അംഗീകൃത നിയമ ബിരുദം/എല്‍എല്‍ബി.
- മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (എംപിഇഎസ്), യോഗ്യത: ബാച്ചിലര്‍ ബിരുദം (ഫിസിക്കല്‍ എഡ്യൂക്കേഷന്‍)/ബിപിഇ/ബിപിഇഎസ്/ബിപിഎഡ്.
- മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എംബിഎ), യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ ബിരുദവും പ്രാബല്യത്തിലുള്ള കെമാറ്റ്/സിമാറ്റ്/ഐഐഎം ക്യാറ്റ് സ്കോറും.
പ്രവേശന പരീക്ഷ ഏപ്രില്‍ 25, 26 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ബംഗളൂരു, മുംബൈ, ദല്‍ഹി കേന്ദ്രങ്ങളില്‍ നടത്തും. മുന്‍ഗണനാക്രമത്തില്‍ മൂന്ന് പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം. പരീക്ഷാസമയം രണ്ട് മണിക്കൂര്‍. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 80 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് ഒരു മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്ക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cat.mgu.ac.in സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: