തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആസ്തികള്‍ 2020 -2021 വര്‍ഷത്തേക്ക് ഇന്‍ഷൂര്‍ ചെയ്യുന്നതില്‍ ലക്ഷങ്ങളുടെ അഴിമതിക്ക് നീക്കം. 30 വര്‍ഷത്തോളമായി പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി ഇടനിലക്കാരില്ലാതെ ഇന്‍ഷൂര്‍ ചെയ്തുകൊണ്ടിരുന്നതാണ് ഇപ്പോള്‍ സ്വകാര്യ ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാര്‍ ഇടനിലക്കാരായി നിന്ന് ലക്ഷക്കണക്കിന് രൂപയുടെ അഴിമതിക്ക് കളമൊരുക്കുന്നത്. ദേവസ്വം ബോര്‍ഡിലെ ചിലരുടെ ഒത്താശയോടെയാണ് ബോര്‍ഡിന് 30 ലക്ഷത്തിനു മുകളില്‍ രൂപയുടെ നഷ്ടം സംഭവിക്കാവുന്ന ഈ ഇടപാട് നടത്തുന്നത്.
പത്തുവര്‍ഷം മുമ്പ് സ്വകാര്യ ഇടനിലക്കാരെ ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ക്വട്ടേഷന്‍ വിളിച്ചുവെങ്കിലും പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് ഇവരെ ഒഴിവാക്കി. അതിനുശേഷം ഈ വര്‍ഷമാണ് വീണ്ടും സ്വകാര്യ ഇടനിലക്കാരെ ഉള്‍പ്പെടുത്തി ക്വട്ടേഷന്‍ സ്വീകരിക്കുന്നത്. ഇതിലൂടെ 30 ലക്ഷത്തിലധികം രൂപ ഇടനിലക്കാര്‍ക്ക് ലഭിക്കും. അതിനായി അഞ്ചോളം സ്വകാര്യ ബ്രോക്കര്‍മാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അറിയുന്നു.
ഇതില്‍ പ്രമുഖ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വാധീനമുള്ള ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരും ഉള്‍പ്പെടുന്നു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഇടനിലക്കാരില്ലാതെ നേരിട്ട് ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്പനികളുടെ തന്നെ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ മറികടന്ന് മധുരയിലുള്ള ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ക്വട്ടേഷന്‍ രാഷ്ട്രീയ സ്വാധീനമുള്ള ഒരു സ്വകാര്യ ബ്രോക്കര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ നോട്ടീസ് പ്രകാരം തൃശൂര്‍ ജില്ലയില്‍ ഓഫീസ് ഉള്ളവര്‍ക്കാണ് ക്വട്ടേഷനില്‍ പങ്കെടുക്കാന്‍ കഴിയുക. എന്നാല്‍ ഇവരില്‍ പലര്‍ക്കും തൃശൂര്‍ ജില്ലയിലെന്നല്ല കേരളത്തില്‍ പോലും ഓഫീസ് ഇല്ലത്രെ. വലിയ രാഷ്ട്രീയ സ്വാധീനത്തോടെ ക്വട്ടേഷന്‍ നല്‍കിയിട്ടുള്ള സെക്യൂറാസ് എന്ന സ്വകാര്യ ബ്രോക്കറെ തൃശൂര്‍ ജില്ലയില്‍ ഓഫീസ് ഇല്ലാതെ തന്നെ ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മധുരയിലെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ചട്ടങ്ങള്‍ മറികടന്നാണ് ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളത്.
ഇവര്‍ക്കു വേണ്ടി ദേവസ്വം ബോര്‍ഡിലെ ചിലര്‍ ഒത്താശയുമായി രംഗത്തുണ്ടെന്ന് അറിയുന്നു. അവര്‍ നടത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് നിയമലംഘനം മൂലം ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കിട്ടുവാന്‍ ബുദ്ധിമുട്ടുണ്ടാകും എന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ചെന്നൈയില്‍ നിന്നുള്ള മാര്‍ഷ്, തൃശൂരില്‍ നിന്നുള്ള എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനി, തിരുവനന്തപു
രത്തുള്ള സെക്യൂറാസ് തുടങ്ങി അഞ്ചോളം സ്വകാര്യ ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരും ഇന്‍ഷുറന്‍സ് കമ്പനികളുമാണ് ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാകട്ടെ മൂന്ന് ബ്രോക്കര്‍മാര്‍ക്ക് മൂന്ന് തുകയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നതാണ് തമാശ. ആനകള്‍ കൂടാതെ 300 കോടിയിലധികം രൂപയുടെ മൂല്യമുള്ള ആസ്തികളുടെ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനാണ് ദേവസ്വം ക്വട്ടേഷന്‍ വിളിച്ചിട്ടുള്ളത്. പ്രീമിയം തുക മൂന്നു കോടിയോളം രൂപയാണ്. ഇതിന്റെ പ്രീമിയം തുക 3 കോടിയിലധികം വരും. മാര്‍ച്ച് മൂന്നിനാണ് ഇന്‍ഷുറന്‍സ് പുതുക്കേണ്ട തിയ്യതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: