ന്യൂദല്‍ഹി: അള്ളാഹു വലിയവനെന്ന് അര്‍ഥം വരുന്ന ‘നാരെ ഇ തക്ബീര്‍, അല്ലാഹു അക്ബര്‍’ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി അക്രമികള്‍ അഴിച്ചു വിട്ടത് ബോധപൂര്‍വ്വമായ കലാപം. മുദ്രാവാക്യങ്ങള്‍ മുഴക്കി വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ കലാപകാരികള്‍ അഴിഞ്ഞാടിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ആളുകളെ തെരഞ്ഞു പിടിച്ച് മര്‍ദ്ദിച്ചും വാഹനങ്ങള്‍ക്ക് തീവെച്ചുമാണ് അക്രമികള്‍ കലാപത്തിന് കോപ്പു കൂട്ടിയത്.
കലാപകാരികള്‍ കൊലപ്പെടുത്തിയ വിനോദ് എന്നയാളുടെ മൃതദേഹം ഒരു സംഘം ആളുകള്‍ വലിച്ചുകൊണ്ടു പോകുന്നതും ബൈക്ക് കത്തിക്കുന്നതും സമീപത്തു നില്ക്കുന്ന കലാപകാരികള്‍ അല്ലാഹു അക്ബര്‍ വിളികള്‍ മുഴക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബ്രഹ്മപുരിയില്‍ ലെയ്ന്‍ നമ്പര്‍ 1ലാണ് സംഭവം. വടക്കു കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപത്തില്‍ കനത്ത നാശ നഷ്ടമാണുണ്ടായത്. ഇതുവരെ ഒരു പോലീസുകാരന് ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ജീവന് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: