ആലപ്പുഴ: നിലവിലെ ട്രഷറി നിയന്ത്രണം ഏപ്രില്‍ വരെ തുടരേണ്ടി വരുമെന്ന് മന്ത്രി തോമസ് ഐസക്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ ട്രഷറി നിയന്ത്രണം ബാധിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രം രണ്ട് ഗഡു ജിഎസ്ടി കോമ്പന്‍സേഷന്‍ തന്നു. കഴിഞ്ഞ ജനുവരി 15 മുതല്‍ അഞ്ച് ലക്ഷത്തില്‍ താഴെയുള്ള ബില്ലുകള്‍ മാത്രമേ ട്രഷറികളില്‍ നിന്ന് ദിവസവും മാറുന്നുള്ളൂ. നിലവിലെ സാഹചര്യത്തില്‍ ഇത് ഈ സാമ്പത്തിക വര്‍ഷാവസാനം വരെ തുടരും. ഏപ്രില്‍ മുതലേ ഇതിന് മാറ്റം വരൂ.
കൂടുതല്‍ തുകയ്‌ക്കുള്ള ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്തു നല്‍കാന്‍ ബാങ്കുകള്‍ സന്നദ്ധമായാല്‍ അത്തരം ബില്ലുകള്‍ മാറുന്നതിന് തടസ്സമില്ല. ഡിസ്‌കൗണ്ട് ചെയ്യാന്‍ തയ്യാറാകുന്ന ബാങ്കുകള്‍ക്ക് മെയ് മാസത്തില്‍ സര്‍ക്കാര്‍ പണം നല്‍കും. മറ്റു ബില്ലുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തോടെ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര ധനകാര്യ കമ്മീഷന്‍ 15,000 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അത് അടുത്ത സാമ്പത്തിക വര്‍ഷമേ ലഭിക്കൂ. ഇത് ലഭിക്കുന്നതോടെ ട്രഷറി നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: