തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു വിവാദ തീരുമാനങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒന്നാം തീയതിയിലെ െ്രെഡ ഡേയില്‍ മാറ്റമില്ല. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും.
പബ്ബുകളും ബ്രൂവറികളും തല്ക്കാലം വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനും, ഡിസ്റ്റിലറികളില്‍ നിന്ന് ടൈ അപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നു. ലൈസന്‍സ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കി.സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനും തീരുമാനിച്ചിട്ടുണ്ട്.
ഗ്രൂപ്പ് അടിസ്ഥാനത്തിലാകും ലേലം. ബാര്‍ ലൈസന്‍സുള്ള ക്ലബുകളുടെ രണ്ടു ലക്ഷം രൂപയുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: