പല തരത്തിലുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ളവരാണ് വിദൂര വിദ്യാഭാസം തിരഞ്ഞെടുക്കുന്നത്. ഒട്ടുമിക്കവരും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍. സാമ്പത്തികമായി
പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ ജോലിക്ക് പോയേ തീരൂ. അക്കൂട്ടത്തില്‍ പഠിക്കാനുള്ള മോഹം കാരണം അവര്‍ വിദൂര വിദ്യാഭാസം തെരഞ്ഞെടുക്കുന്നു. ജോലി തിരക്ക് കാരണം ശനി , ഞായര്‍ ദിവസങ്ങളില്‍ സര്‍വകലാശാല നടത്തുന്ന ക്ലാസുകളില്‍ ഇവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാറില്ല. എന്നാല്‍ നിലവില്‍ ക്ലാസ്സില്‍ പങ്കെടുത്തില്ല എന്ന പേരില്‍ ഭീമമായ തുകയാണ് കേരള സര്‍വകലാശാല വിദൂര വിദ്യാഭാസ വകുപ്പ് ഈടാക്കുന്നത്. സ്ഥിരമായി ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നു എങ്കില്‍ വിദൂര വിദ്യാഭാസം വഴി പഠിക്കുന്ന ഭൂരിഭാഗവും റെഗുലര്‍ കോളേജില്‍ പോകുമല്ലോ. ഇനി അഥവാ ക്ലാസില്‍ പങ്കെടുത്തില്ല എന്ന പേരില്‍ ഫീസ് വാങ്ങണം എങ്കില്‍ കുട്ടികളെ പിഴിയാതെ മാന്യമായ തുക ഈടാക്കണം. ഇരുപത് ദിവസത്തോളം മാത്രം ഉണ്ടാകുന്ന ക്ലാസുകളിലാണ് ഓരോ സെമസ്റ്റര്‍ പദ്യഭാഗങ്ങളും പൂര്‍ത്തിയാക്കുന്നത്. വെറുതെ ചടങ്ങിന് വേണ്ടി നടത്തുന്ന ക്ലാസില്‍ പങ്കെടുത്തില്ല എന്നതിന്റെ പേരിലാണോ ഭീമമായ തുക വാങ്ങി കുട്ടികളെ പിഴിയുന്നത് എന്ന് സര്‍വകലാശാല വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: