ആലപ്പുഴ: സപ്ലൈകോയില്‍ പിന്‍വാതില്‍ നിയമനം തകൃതിയെന്ന് ആരോപണം. ഭരണകക്ഷിയിലെ ചില നേതാക്കളാണ് സര്‍ക്കാര്‍ ഏജന്‍സികളെ നോക്കുകുത്തിയാക്കി അനധികൃത നിയമനം നടത്തുന്നതായി ആരോപണം ഉയരുന്നത്. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ രണ്ട് അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പെടെ കുറഞ്ഞത് 11 ജീവനക്കാരുണ്ടാകും. ഇതില്‍ ദിവസവേതനത്തിനു പായ്ക്കിങ് സെക്ഷനില്‍ നിയമിക്കുന്ന ജീവനക്കാരുമുണ്ടാകും.
ഘടകകക്ഷി കൈകാര്യം ചെയ്യുന്ന വകുപ്പായതിനാല്‍ അവരുടെ ചില നേതാക്കളുടെ താല്പര്യത്തിനനുസരിച്ചാണ് ഇവിടങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതെന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. തസ്തികയ്ക്കനുസരിച്ചാണ് കൂടുതല്‍ പണം നേതാക്കള്‍ ഈടാക്കുന്നത്. പിഎസ്സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയുമൊക്കെ നോക്കുകുത്തികളാക്കി മാറ്റിയാണ് ഈ പിന്‍വാതില്‍ നിയമനം. ജില്ലയിലെ ഭൂരിഭാഗം സപ്ലൈകോ വില്പനശാലകളിലും രാഷ്ട്രീയ നേതാക്കള്‍ തിരുകിക്കയറ്റിയവരാണ് ജോലി ചെയ്യുന്നത്.
യോഗ്യരായ നിരവധി ഉദ്യോഗാര്‍ഥികള്‍ തൊഴില്‍രഹിതരായി പുറത്തു നില്‍ക്കുമ്പോഴാണ് പാര്‍ട്ടി നേതാക്കള്‍ ഈ കച്ചവടം നടത്തുന്നത്. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും ഈ രീതിയില്‍ നിയമിക്കുന്നുണ്ട്. ഇവരെ സ്ഥിരപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: