തിരുവനന്തപുരം: ഭരണ ഘടനയുടെ മുഖവരയില്‍ മതേരത്വം എന്ന വാക്ക് ഉള്‍പ്പെടുത്തിയതിന്റെ കാരണം ചര്‍ച്ചചെയ്യപ്പെടണമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍. എന്തായിരുന്നു അതിന്റെ ആവശ്യം. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിലാണ് ഭരണഘടനയില്‍ മതേരത്വം എന്ന വാക്ക് എഴുതിചേര്‍ത്തത്. ന്യുനപക്ഷങ്ങളുടെ സംരക്ഷകര്‍ തങ്ങളാണെന്ന്് വരുത്തി തീര്‍ക്കാന്‍ അന്ന് രാജ്യം ഭരിച്ച പാര്‍ട്ടി നടത്തിയ ശ്രമമായിരുന്നു അത്. രാജ്യത്ത് എല്ലാ മേഖലയിലും ശക്തി പ്രാപിച്ചു വരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് തടയിടാനുള്ള ആഗ്രഹവും പിന്നിലുണ്ട്്. ഹിന്ദുത്വത്തിന്െ ബിംബങ്ങലെ ആക്രമിക്കുക എന്നതായിരുന്നു ആന്തരിക ലക്ഷ്യം. ഭാരതത്തില്‍ ജാതി രാഷ്ട്രീയം ശക്തി പ്രാപിച്ചത് അതിനു ശേഷമാണ് എന്നതാണ് ചരിത്രം. ‘ഹിന്ദുത്വം ഫോര്‍ ദ ചെയ്ഞ്ചിംഗ് ടൈംസ്’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗ്രന്ഥകര്‍ത്താവായ നന്ദകുമാര്‍.
മതേരത്വം ഭരണഘടനയുടെ മുഖവുരയില്‍ എഴുതണം എന്ന ആവശ്യം ഭരണഘടനാ നിര്‍മ്മാണ സമതി പരിഗണിച്ച് ചര്‍ച്ചചെയ്ത് തള്ളിയതാണ് . ഭരണ ഘടന നിര്‍മ്മിച്ച പണ്ഡിതന്മാര്ക്ക് മതേതരത്വത്തിന്റെ അര്‍ത്ഥം അറിയില്ലായിരുന്നോ. എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ ഹിന്ദുവിന് ഭരണഘടനയില്‍ മതേതരത്വം എഴുതിവെക്കേണ്ടതില്ല. എല്ലാ മതങ്ങളേയും ഒരേപോലെ സ്വീകരിക്കുന്നത് ഭാരതീയന്റെ ഡിഎന്‍എ യില്‍ ഉള്ളതാണ്. നമ്മുടെ പാരമ്പര്യത്തിലും സ്ംസ്ക്കാരത്തിലും ജീവിതത്തിലും അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ് മതേരത്വം.
ഹിന്ദുത്വത്തിന്റെ മാതൃകാ പുരുഷന്മാരെ മോശക്കാരാക്കാന്‍ നീക്കം ഉണ്ടായതും മതേരത്വം ഭരണഘടനയില്‍ ചേര്‍ത്ത ശേഷമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വീര സവര്‍ക്കര്‍. അടിയന്തരാവസ്ഥയ്ക്ക് മുന്‍പ്, മതേതര്വം ഭരണഘടനയില്‍ എഴുതും മുന്‍പ് സവര്‍ക്കര്‍ എല്ലാവര്ക്കും സ്വീകാര്യനായിരുന്നു. എംഎന്‍ റോയി മുതല്‍ ഇഎംഎസ് വരെ, ഗാന്ധിജി മുതല്‍ ഇന്ദിരാ ഗാന്ധി വരെ എല്ലാവര്ക്കും. നേതാജി സുഭാഷ് ചന്ദ്രബോസും ഭഗത് സിംഗും മാതൃകയായി സ്വീകരിച്ചിരുന്ന അഭൗമ വ്യക്തിത്വമായിരുന്നു സവര്‍ക്കര്‍. പക്ഷേ ഇന്ന് സവര്‍ക്കര്‍ ആക്ഷേപിക്കപ്പെടുന്നു. അതിന്റെ പിന്നിലുള്ള ഉദ്ദേശം ഹിന്ദുത്വ മുന്നേറ്റത്തെ തടയിടാന്‍ ഹിന്ദുത്വത്തിന്റെ മാതൃകാ പുരുഷന്മാരെ മോശക്കാരാക്കുക എന്നതു തന്നെയാണ്. നന്ദകുമാര്‍ പറഞ്ഞു.
കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ എസ് രാധാകൃഷ്ണന് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. എക്കാലത്തും എല്ലാത്തിനേയും ഉള്‍കൊണ്ട ചരിത്രം മാത്രമാണ് ഹിന്ദുത്വത്തിനുള്ളത്. ഒഴിവാക്കലോ ഉന്മൂലനമോ നമ്മുടെ പാരമ്പര്യമല്ല. തങ്ങളുടെ മാത്രമാണ് ശരിയെന്നു പറഞ്ഞ് ഇവിടേക്ക് വന്ന മതങ്ങള്‍ മറ്റുള്ളവരെ ഒഴിവാക്കുന്ന സിദ്ധാന്തക്കാരാണ്. ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്തേ പറ്റൂ എന്നാണ് കമ്മ്്യൂണിസം പറയുന്നത്. ഇവരൊക്കെയാണ് ഇന്ന് ഹിന്ദുത്വത്തെ ആക്ഷേപിക്കുന്നത്.രാധാകൃഷ്ണന് പറഞ്ഞു. ഡോ. തങ്കമണി പുസ്തകം ഏറ്റുവാങ്ങി. പി ഗിരീഷ്, ഡോ.കെ എന്‍. മധുസൂദനനന്‍ പിള്ള, കെ വി രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: