കാസര്‍ഗോഡ്: ശ്രീകൃഷ്ണനെ കൊലപാതകികളുമായി ബന്ധപ്പെടുത്തി സിപിഎം നേതാവിന്റെ പ്രസംഗം. സിപിഎം കാസര്‍ഗോഡ് പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണനാണ് ശ്രീകൃഷ്ണനെ കൊലപാതകികളുമായി ബന്ധപ്പെടുത്തി പ്രസംഗം നടത്തിയത്.
പെരിയ ബസാറിലായി പിതുക്കിപ്പണിത എകെജി ഭവന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ബാലകൃഷ്ണന്‍ ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.
പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം സിപിഎമ്മിനെ കോണ്‍ഗ്രസ്സുകാര്‍ കൊലപാതകികളായി ചിത്രീകരിക്കുകയാണ്. ധര്‍മ്മ സംസ്ഥാപനത്തിനായി അമ്മാവന്‍ കംസനെ ഉള്‍പ്പെടെ നിരവധി ആളുകളെ വധിച്ചയാളാണ് ശ്രീകൃഷ്ണന്‍. എന്നാല്‍ അദ്ദേഹത്തെ ആരെങ്കിലും കൊലപാതകി എന്ന് വിളിക്കുന്നുണ്ടോ എന്നും സിപിഎം നേതാവ് ചോദിച്ചു.
ഇരട്ടക്കൊലപാതകം ദാരുണ സംഭവം തന്നെയാണ്. സിപിഎം അതിനെ അംഗീകരിക്കുന്നില്ല. പക്ഷേ അതിലേക്ക് നയിച്ച സംഭവങ്ങള്‍ മാധ്യമങ്ങള്‍ കണ്ടില്ലെ ബാലകൃഷ്ണന്‍ പ്രസംഗിച്ചു. അതേസമയം ശ്രീകൃഷ്ണന്റെ പ്രവര്‍ത്തിയെ ഇതുമായി ബന്ധപ്പെടുത്തിയതില്‍ ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സിപിഎം നേതാവ് പി. ജയരാജനാണ് പെരിയയിലെ പുതുക്കിയ എകെജി ഭവന്‍ ഉദ്ഘാടനം ചെയ്തത്.
പെരിയ ഇരട്ട കൊലപാത കേസില്‍ ബാലകൃഷ്ണനും പ്രതിയാണ്. നിലവില്‍ കേസില്‍ ജാമ്യത്തിലാണ്. കൊല്ലപ്പെട്ട ശരത്‌ലാലിന്റേയും കൃപേഷിന്റേയും രക്ഷിതാക്കളെ കുറിച്ചും ബാലകൃഷ്ണന്‍ ഇതിന് മുമ്പ് പരാമര്‍ശം നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: