തിരുവനന്തപുരം: കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി ബിജെപിക്കെതിരെ വാര്‍ത്ത പ്രചരിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍. ബിജപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന് ചുമതലയേറ്റതുമായി ബന്ധപ്പെട്ടാണ് വ്യാജ പ്രചാരണം ഉണ്ടായിരിക്കുന്നത്.
കെ. സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തില്ലെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് വാര്‍ത്ത നല്‍കിയത്. ഏഷ്യാനെറ്റ് സിപിഎമ്മിന്റെ കൈരളി ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ നുണ പ്രചാരണങ്ങള്‍ നടത്തിയത്.
മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ കെ. സുരേന്ദ്രന് ചുമതലയേല്‍ക്കുന്ന ദൃശ്യങ്ങളില്‍ പി.കെ. കൃഷ്ണദാസും, എ.എന്‍. രാധാകൃഷ്ണനും ഒപ്പം നില്‍ക്കുന്നത് വ്യക്തമായി കാണാവുന്നതാണ്. അങ്ങിനെയിരിക്കേയാണ് ഈ വ്യാജ വാര്‍ത്ത പ്രചരണം ഉണ്ടായിരിക്കുന്നത്. സംസ്ഥാനക്കെ ബിജെപി നേതൃത്വത്തിനെതിരെ മലയാളത്തിലെ ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് ഇന്ന് പുറത്തുവന്നത്.
ബിജെപിക്കകത്ത് വിള്ളല്‍ ഒരുവിഭാഗം പങ്കെടുത്തില്ലെന്നാണ് പ്രചാരണം. അതേസമയം ബിജെപി നേതാക്കള്‍ക്കെതിരെ മോശമായ ട്രോളുകളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ച് സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കുഴലൂത്തുകാരായി മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മാറിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങള്‍ ഇല്ലെന്ന് പ്രചരിപ്പിച്ച നേതാക്കളെല്ലാം കെ.സുരേന്ദ്രനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ബിജെപി പ്രവര്‍ത്തകരും പുറത്തുവിട്ടിട്ടുണ്ട്.
അതിനിടെ ഈ മാധ്യമങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത്തരം വ്യാജ അരോപണങ്ങള്‍ പടച്ചുവിടുന്ന ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളെ പുച്ഛത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പലരും മറുപടി നല്‍കിയത്. ഈ മാധ്യമങ്ങളുടെ വാര്‍ത്ത നല്കല് വളരെ തരംതാഴ്ന്ന നിലയിലായെന്നും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഈ മാധ്യമങ്ങളില്‍ ചിലവ വാര്‍ത്ത പിന്‍വലിക്കുകയും,? തിരുത്തി നല്‍കുകയുമായിരുന്നു.
അതേസമയം ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് കെ. സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയേറ്റത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്ജനാവലിയായാണ് കെ. സുരേന്ദ്രനെ മാരാര്‍ജി ഭവനത്തില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: