തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ജോലി കൂടാതെ ഉദ്യോഗസ്ഥര്‍ കോച്ചിങ് സെന്ററുകള്‍ നടത്തുന്നതില്‍ അന്വേഷണം ആരംഭിച്ചു. പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏതു കൂടാതെ പിഎസ്സി പരിശീലന കേന്ദ്രങ്ങളും നടത്തുന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വിജിലന്‍സ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം വേണമെന്ന് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്സി കമ്മീഷനും വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിവൈഎസ്പി പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തിരുവനന്തപുരത്തെ മൂന്ന് പിഎസ്സി പരിശീലന കേന്ദ്രങ്ങള്‍ ഈ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലാണ്. ഇവരില്‍ രണ്ട് പേര് ദീര്‍ഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റൊരാള്‍ സര്‍വീസില്‍ തുടരുന്നുണ്ട്.
അതേസമയം പരിശീലന കേന്ദ്രങ്ങളുടെ ഉടമസ്ഥത ഇവരുടെ പേരിലല്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിലൊരാള്‍ കെഎഎസിന്റെ പ്രിലിമിനറി പരീക്ഷയും എഴുതിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഈ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കി തുടങ്ങിയ ആരോപണങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത്. കൂടാതെ പിഎസ്സി ജീവനക്കാരുമായി ഈ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ബന്ധം ഉണ്ടോയെന്നത് സംബന്ധിച്ചും അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: