ബാരാമുള്ള: ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയില്‍. ബാരാമുള്ള തപര് പത്താന് സ്വദേശി ജുനൈദ് പണ്ഡിറ്റാണ് സൈന്യത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും വെടിക്കോപ്പുകളും മറ്റുംപിടിച്ചെടുത്തിട്ടുണ്ട്.
കശ്മീര്‍ താഴ്വര കേന്ദ്രീകരിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജുനൈദിനെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വരികയാണ്. പ്രദേശത്ത് ഇനിയും ഭീകര സാന്നിധ്യം ഉണ്ടോയെന്നും സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ട് ഭീകരെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാം സ്വദേശികളായ നവീദ് അഹമ്മദ് ഭട്ട്, ആബിബ് യാസിന് ഭട്ട് എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവര്‍ക്ക് നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉള്ളതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു. 2020 ല്‍ ഇതുവരെ 12 വിജയകരമായ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. അതില്‍ 25 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: