പരവൂർ: വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ന് നെടുങ്ങോലത്ത് ഭൂതക്കുളം പെട്രോൾ പമ്പിനും ഭൂതക്കുളം ജങ്ഷനും മാധ്യയാണ് ആയിരുന്നു അപകടം.
പരവൂർ തെക്കുംഭാഗം സ്വാദേശികളായ ഷെമീർ (29), തൗസീഫ് (23) എന്നിവരാണ് മരിച്ചത്. പരവൂരിൽ നിന്നും നെടുങ്ങോലത്തേക്ക് പോവുകയായിരുന്നു ഇരുവരും. സംഭവ സ്ഥലത്തു വച്ച് തന്നെ ഷമീർ മരിച്ചിരുന്നു. പരിക്കേറ്റ തൗസീഫിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിയുെടെ ആഘാതത്തിൽ വൈദ്യുതി തൂണിലെ ലൈറ്റ് ഇളകി താഴെ വീണു. ഷെമീറിന്റെ മൃതദേഹം നേടുങ്ങോലം താലൂക്ക് ആശുപത്രിയിലും തൗസീഫിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: