പ്രശസ്ത തമിഴ് കൊമേഡിയന്‍ താരം വിവേക് സംവിധായകനാകുന്നു. ഒരുകൂട്ടം യുവ എഴുത്തുകാര്‍ക്കൊപ്പം ചേര്‍ന്നാണ് വിവേക് ചിത്രം ഒരുക്കുന്നത്. ഇതിനിടയില്‍ നടന് മാധവനെ വിവേക് തിരക്കഥ വായിച്ചു കേള്‍പ്പിച്ചു. മുന്നിരനായകനെ തന്നെ കേന്ദ്രകഥാപാത്രമാക്കി സിനിമ സംവിധാനം ചെയ്യാനാണ് വിവേകിന്റെ തീരുമാനം. തന്റെ സിനിമ ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന് വിവേക് പറഞ്ഞു.
ഇരുന്നൂറോളം സിനിമകളില്‍ വേഷമിട്ട വിവേകിനെ കെ ബാലചന്ദെര്‍ ആണ് സിനിമയില്‍ കൊണ്ടുവന്നത്. സമീപകാലത്ത് അവസരങ്ങള്‍ കുറഞ്ഞെങ്കിലും വിശ്വാസം പോലുള്ള ഹിറ്റുചിത്രങ്ങളില്‍ വിവേക് ഭാഗമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: