Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൃദയഭേദകം ആ കാഴ്ചകള്‍

എവിടെയും തളം കെട്ടിക്കിടക്കുന്ന ചോര. ചിതറിത്തെറിച്ച മാംസക്കഷങ്ങള്‍, ഒടിഞ്ഞമര്‍ന്ന് വാഹനങ്ങളുടെ ഭാഗങ്ങള്‍, ഒരു വശം പാടെ തകര്‍ന്ന് ഇഞ്ചപ്പരുവമായ ബസ്. രക്തത്തിന്റെയും മാംസം ചതഞ്ഞരഞ്ഞതിന്റെയും രൂക്ഷ ഗന്ധം. തിരുപ്പൂരിനടുത്ത് അവിനാശിയില്‍ 19 പേരുടെ ജീവനെടുത്ത അപകടം നടന്ന സ്ഥലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2020, 12:03 pm IST
in Kerala

കോയമ്പത്തൂര്‍:  എവിടെയും  തളം കെട്ടിക്കിടക്കുന്ന ചോര. ചിതറിത്തെറിച്ച മാംസക്കഷങ്ങള്‍,  ഒടിഞ്ഞമര്‍ന്ന് വാഹനങ്ങളുടെ ഭാഗങ്ങള്‍,  ഒരു വശം പാടെ തകര്‍ന്ന് ഇഞ്ചപ്പരുവമായ ബസ്. രക്തത്തിന്റെയും മാംസം ചതഞ്ഞരഞ്ഞതിന്റെയും രൂക്ഷ ഗന്ധം. തിരുപ്പൂരിനടുത്ത് അവിനാശിയില്‍  19 പേരുടെ ജീവനെടുത്ത അപകടം നടന്ന സ്ഥലം. ഉറക്കത്തിലാണ്ടവര്‍ മരണം വന്നതറിഞ്ഞില്ല.  

കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ഇടിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാന്‍പോലും കഴിയാത്ത നിമിഷങ്ങളായിരുന്നു. വലതുവശത്ത്‌ഡ്രൈവറും അദ്ദേഹത്തിന്റെ  പിന്നിലെ  സീറ്റിലുള്ളവരില്‍ പലരും ചിന്നിച്ചിതറിയതും  പുറകിലിരുന്നവര്‍  ആദ്യം അറിഞ്ഞില്ല. സ്വയബോധം വീണ്ടെടുത്തപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും പരിക്കുപറ്റിയിരുന്നു. രക്തത്തില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.

ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് തിരുപ്പൂര്‍ ജില്ലാ  ആശുപത്രില്‍ എത്തിക്കുമ്പോള്‍ പരിസരവും  കണ്ണീരില്‍ കുതിര്‍ന്ന ദുരന്തഭൂമിക്ക് സമാനമായി.നേരം പുലരുന്നതിനു മുന്‍പുതന്നെ ഉണ്ടായ അപകടമായിട്ടും കേട്ടവര്‍ കേട്ടവര്‍ ദുരന്തമുഖത്തെത്തി സേവനത്തില്‍ ഏര്‍പ്പെട്ടു. ആശുപത്രിയിലേക്കും മോര്‍ച്ചറിയിലേക്കും എല്ലാ തിരക്കുകളും മാറ്റി ഒന്നിച്ചു. മലയാളി സമാജവും അതുപോലെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സിനൊപ്പം കൂടി.

കമ്പിപ്പാരയും, കട്ടറുകളും മറ്റും ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ബസ് യാത്രക്കാരെ രക്ഷിച്ചത്. പലവാഹനങ്ങളിലും, ആംബുലന്‍സുകളിലുമായി വിവിധ ആശുപത്രികളിലേക്ക്. പ്ലാസ്റ്റിക് പായയിലാണ് ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും  മറ്റും പെറുക്കിയെടുത്ത് കൂട്ടിക്കെട്ടി ഭാണ്ഡമാക്കി ആശുപത്രിയിലെത്തിച്ചത്. ഉറ്റവരെ ഒരുനോക്ക് കാണാന്‍ പോലും കഴിയാത്ത വിധമായിരുന്നു. മരിച്ചവരില്‍ പലരും നാട്ടിലെ ഉത്സവങ്ങളിലും, വിവാഹാഘോഷങ്ങള്‍ക്കും, വാവുബലിക്കും, പിറന്നാള്‍ ആഘോഷത്തിനും പങ്കെടുക്കാനാണ്  പുറപ്പെട്ടത്. എന്നാല്‍ എത്തിപ്പെട്ടതാകട്ടെ മോര്‍ച്ചറിയില്‍.

അപകടവിവരമറിഞ്ഞ ബന്ധുക്കളില്‍ പലരും ഇതിനോടകം തന്നെ അവിനാശിയിലേക്ക് തിരിച്ചിരുന്നു. തിരുപ്പൂര്‍ ഗവ.ആശുപത്രിയില്‍  എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു. അപകടവിവരമറിഞ്ഞ് നിരവധിയാളുകളാണ് ആശുപത്രിയില്‍ എത്തിയിരുന്നത്. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചു. വാഹനങ്ങളിലെത്തിയ ബന്ധുക്കളെ പോലീസ് സംരക്ഷണത്തിലാണ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ അതാത് സ്ഥലങ്ങളിലേക്ക് അയക്കുകയായിരുന്നു. ഓരോ മൃതശരീരവും പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു വെളിയിലേക്ക് വരുമ്പോഴും കൂട്ടത്തോടെ കരഞ്ഞുകൊണ്ട് ഓടുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ജനങ്ങള്‍ കൂടെ നിന്നു.തേങ്ങലുകള്‍  മാറാത്ത മണിക്കൂറുകള്‍ കടക്കുമ്പോള്‍ വിശപ്പിനും ദാഹത്തിനും ആശ്വാസമായി അവിടെ കൂടിയ പൊതുജനവും സന്നദ്ധ സംഘടനകളുംഭക്ഷണവും വെള്ളവും എത്തിച്ചുകൊണ്ടിരുന്നു. മരണം എല്ലാവരെയും തളര്‍ത്തിയപ്പോഴും സഹജീവികളുടെ സ്‌നേഹം പ്രതീക്ഷയുടെ തിരിനാളമായിമാറി അവസാന മൃതദേഹവും കയറ്റിവിട്ട ശേഷമാണ് ഇവര്‍ തിരികെ പോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.