ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം. ബെംഗളുരുവില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് ഇത്തരത്തില്‍ നാടകീയ രംഗങ്ങളുണ്ടായത്.
അസദുദ്ദീന്‍ ഒവൈസി പരിപാടിയില്‍ പങ്കെടുത്ത് വേദിയില്‍ നിന്നും ഇറങ്ങുന്നതിനിടെ അമൂല്യ എന്ന യുവതി മൈക്കിലൂടെ പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഒവൈസി തിരിച്ച് വേദിയിലേക്കെത്തുകയും യുവതിയില്‍ നിന്നും മൈക്ക് തിരിച്ച് വാങ്ങിക്കാനും ശ്രമം നടത്തി തുടര്‍ന്ന് യുവതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഇന്ത്യയ്‌ക്ക് സിന്ദാബാദ് വിളിച്ചു. ഇതോടെ ഇവരുടെ കൈയില്‍ നിന്നും മൈക്ക് വാങ്ങിച്ചെടുക്കുകയായിരുന്നു.
പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് അമൂല്യയെ ബംഗളൂരൂ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം യുവതിയുമായി തന്റെ പാര്‍ട്ടിക്ക് ഒരു ബന്ധവും ഇല്ലെന്ന് ഒവൈസി അറിയിച്ചു. പരിപാടിയുടെ സംഘാടകരാകും യുവതിയെ ക്ഷണിച്ചത്.
ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താന്‍ ഒരിക്കലും പരിപാടിയില്‍ പങ്കെടുക്കില്ലായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. പാക്കിസ്ഥാന്‍ ശത്രുരാജ്യമാണ്. ഇന്ത്യയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ നിലകൊള്ളുന്നതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: