കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളായ അഭിഭാഷകനെ വിസ്തരിച്ചു. നടിയെ പീഡിപ്പിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ മെമ്മറി കാര്‍ഡ് കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകനെയാണ് എറണാകുളം പ്രത്യേക വിചാരണ കോടതിയില്‍ വിസ്തരിച്ചത്.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും 2017ലാണ് മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകന് ഹാജരാക്കിയത്. മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പ്രതികളുടെ അടുത്ത സുഹൃത്ത് വഴിയാണ് അഭിഭാഷകന് ലഭിച്ചത്. കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) പരിചയക്കാരായ രണ്ട് പേരെയും വിസ്തരിച്ചു. സംഭവത്തിനു ശേഷം സുനില്‍കുമാര്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തുള്ള ആറ് പേരെ ഇന്ന് വിസ്തരിക്കും. കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപ് കോടതിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: