തിരുവനന്തപുരം: രണ്ടാം ലോക കേരളസഭയില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് നല്കിയ ഭക്ഷണത്തിന്റെ പണം വേണ്ടെന്നും ഇത് സംബന്ധിച്ച വിവാദം അവാസാനിപ്പിക്കണമെന്നും ആര്പിഗ്രൂപ്പ് ചെയര്മാന് ഡോ. രവിപിള്ള. ഇതിലൂടെ സര്‍ക്കാരിന് നേട്ടം 60 ലക്ഷം രൂപ.
പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ലോക കേരളസഭയില്‍ ഞാനും അംഗമാണ്. അവിടെയെത്തിയ ഓരോ പ്രവാസിയും പ്രതിനിധിയും എന്റെ സഹോദരീ സേഹാദരന്മാരാണ്. സ്വന്തം കുടുംബത്തില്‍ വന്നു ഭക്ഷണം കഴിക്കുമ്പോള്‍ പണമീടാക്കുന്ന സംസ്കാരം നമ്മള്‍ക്കില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനാവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
റാവിസിന്റെ ബിസിനസ് നിബന്ധന അനുസരിച്ചാണെങ്കില്‍ ഏതു പരിപാടിക്കും അഡ്വാന്‍സ് തുക കൈപ്പറ്റും. ബാക്കി പരിപാടി കഴിഞ്ഞ് ദിവസങ്ങള്‍ക്കകം വാങ്ങും. ലോക കേരളസഭ കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ടിട്ടും റാവിസ് ലോക കേരളസഭാ സംഘാടകരോട് തുക നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അനാവശ്യ വിവാദമുണ്ടായ സാഹചര്യത്തില്‍ ഈയിനത്തില്‍ യാതൊരു തുകയും ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ നല്കിയ വിവരമനുസരിച്ചാണ് ലോക കേരളസഭയുടെ ഭക്ഷണച്ചെലവിനായി 60 ലക്ഷം രൂപയുടെ ബില്‍ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. ഇതാണ് വിവാദമായത്. പ്രഭാതഭക്ഷണത്തിന് മാത്രമായി ഒരാള്‍ക്കുള്ള ചെലവ് 550 രൂപയും നികുതിയും. ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും, രാത്രി ഭക്ഷണത്തിനു 1700 രൂപയും നികുതിയും. കേരള ആഹാരമാണെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലായതിനാലാണ് ഇത്രയും ഉയര്‍ന്ന തുക ചെലവായത്. 700 പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണമേര്പ്പെടുത്തിയത്. 600 പേര്‍ക്ക് അത്താഴവും 400 പേര്‍ക്ക് പ്രഭാത ഭക്ഷണവും ആര്‍പി ഗ്രൂപ്പിന് കീഴിലുള്ള കോവളത്തെ ലീലാ റാവിസില്‍ നിന്നാണ് നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: