കൊച്ചി: ആഷിഖ് അബുവും കൂട്ടരും ചേര്‍ന്ന് നടത്തിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീത നിശാത്തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, പരാതിക്കാരന് സന്ദീപ് വാര്യരുടെയും ആരോപണവിധേയന് ആഷിഖ് അബുവിന്റെയും മൊഴിയെടുത്തു. പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ പിരിച്ച പണം സര്‍ക്കാരിന് നല്‍കാത്തതാണ് കേസ്.
ക്രൈംബ്രാഞ്ച് ഓഫീസിലെത്തി എസിപി ബിജി ജോര്‍ജിനാണ് സന്ദീപ് വാര്യര്‍ മൊഴി നല്‍കിയത്. ക്രമക്കേട് തെളിയിക്കുന്ന രേഖകളും വിവരങ്ങളും ക്രൈംബ്രാഞ്ചിന് നല്കിയെന്നു സന്ദീപ് വാര്യര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തട്ടിപ്പില്‍ പങ്കാളികളാണ് അതുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സന്ദീപ് മൊഴി നല്കി.
ആഷിഖ് അബുവിന്റെ റെസ്റ്റോറന്റായ കഫേ പപ്പായയില്‍ വച്ചായിരുന്നു ആഷിഖിന്റെ മൊഴിയെടുത്തത്. പരിപാടിയുടെ മറ്റ് സംഘാടകരുടെയും മൊഴി ശേഖരിച്ചു. ഗായിക സിതാര കൃഷ്ണകുമാര്‍, സംഗീത സംവിധായകരായ ബിജിബാല്‍, ഷഹബാസ് അമന് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. പരിപാടി സംഘാടകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും എന്നാല്‍ പിരിഞ്ഞ് കിട്ടിയ തുക സര്‍ക്കാരിലേക്ക് നല്‍കുകയാണ് ചെയ്തതെന്നും മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: