തിരുവനന്തപുരം: രണ്ടാം ലോകകേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും വേണ്ടി വന്‍തുക ചെലവായെന്ന കണക്കുകള്‍ പുറത്തു വന്നതിനു പിന്നാലെ കഴിച്ച ഭക്ഷണത്തിന്റെ തുക തിരിച്ചു നല്‍കിയ വ്യവസായി സോഹന്‍ റോയിക്കെതിരേ മുഖ്യമന്ത്രിയുടെ ഓഫിസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം. മനോജാണ് ഫേസ്ബുക്കിലൂടെ സോഹന്‍ റോയിക്കെതിരേ രംഗത്തെത്തിയത്. നേരത്തേ, രണ്ടാം ലോക കേരളസഭ സമ്മേളനത്തില്‍ വിളിച്ചു വരുത്തിയ ശേഷം മുഖ്യമന്ത്രി ധാര്‍ഷ്ട്യപരമായി പെരുമാറിയെന്ന് ആരോപിച്ച് ക്ഷണിതാവായ സോഹ റോയി ചടങ്ങ് ഉപേക്ഷിച്ചു മടങ്ങി. ചടങ്ങില്‍ ക്ഷണിതാവായെത്തിയ സോഹന്‍ റോയിക്ക് നല്‍കിക്കൊണ്ടാണ് സമീപന രേഖാ പ്രകാശനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ഇന്ത്യന്‍ വ്യവസായ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതാന്‍ പ്രാപ്തിയുള്ള ആയിരം കോടിയിലേറെ രൂപയുടെയെങ്കിലും വരുമാനം കേരളത്തിനു സാധ്യമായേക്കാവുന്ന എഫ്ഫിസം എന്ന പ്രോജക്റ്റിനെക്കുറിച്ച് സോഹന്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ പ്രതിപാദിച്ചിരുന്നു.
എഫ്ഫിസത്തിലൂടെ മുഖച്ഛായ തന്നെ മാറിയ കേരളത്തിന്റെ അഭിമാനമായ ഏരീസ് പ്ലക്‌സിനെക്കുറിച്ചും തനിക്ക് അനുവദിച്ചു കിട്ടിയ നാലുമിനുട്ടില്‍ വളരെ ചുരുക്കി അദ്ദേഹം വേദിയില്‍ പങ്കുവെച്ചു. എന്നാല്‍ ആദ്യ ദിവസത്തെ സോഹന്റെ പ്രസംഗം കേള്‍ക്കാതിരുന്ന മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെ ശാസനയുമായി എത്തുകയായിരുന്നു. സ്വന്തം പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കാതെ വികസന നിര്‍ദ്ദേശങ്ങള്‍ മാത്രം പറയാന്‍ ശ്രമിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ശാസന. ഇതോടെ സോഹന്‍ ചടങ്ങ് ഉപേക്ഷിച്ച് വേദിയില്‍ നിന്നും മടങ്ങുകയായിരുന്നു.
ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടാണ് പി.എം. മനോജ് സോഹന്‍ റോയിക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ലോക കേരള സഭയെ കുറിച്ച് ഏറ്റവും മോശമായ പ്രചാരണം നടത്തിയത് സോഹന്‍ റോയ് എന്ന വ്യവസായിയാണ്. അദ്ദേഹം ആ സമ്മേളനത്തില്‍ സ്വന്തം കച്ചവടത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ നോക്കി. അവിടെ വേറെ ആരും അത്തരത്തില്‍ സംസാരിച്ചിട്ടില്ല. ആ സംസാരം കഴിഞ്ഞ ശേഷം മുഖ്യമന്ത്രി പൊതുവായി ഒരു കാര്യം പറഞ്ഞു അത് സദസ്സ് കയ്യടിയോടെ സ്വീകരിക്കുകയും ചെയ്തു. കഴിച്ച ഭക്ഷണത്തിന്റെ പണം തിരിച്ചു കൊടുക്കാന്‍ വെമ്പുന്ന സോഹന്‍ റോയിയുടെ പ്രസംഗവും മുഖ്യമന്ത്രിയുടെ വാക്കുകളും കേട്ടു നിന്നവര്‍ക്കെല്ലാം കാര്യമറിയാം. അല്ലാത്തവര്‍ക്ക് സംശയം വരും. ആ സംശയം തീര്‍ക്കാന്‍ ഈ വീഡിയോ ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: