സംസ്ഥാന സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ ജൂണില്‍ ആരംഭിക്കുന്ന സഹകരണ ജൂനിയര്‍ ഡിപ്ലോമ കോഴ്സ് (ജെഡിസി) പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. പ്രായപരിധി 16-40 വയസ്. ഒബിസികാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്ത ഭടന്മാര്ക്ക് സേവന കാലയളവ് പ്രായപരിധിയില്‍ നിന്ന് ഒഴിവാക്കും. സഹകരണ ജീവനക്കാര്‍ക്ക് പ്രായപരിധിയില്ല. സംസ്ഥാന സഹകരണ യൂണിയനാണ് പരിശീലനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ജനറല്‍, പട്ടികജാതി/വര്‍ഗ്ഗം, സഹകരണ സംഘടം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക അപേക്ഷ ഫോറങ്ങളാണുള്ളത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ഫോമിന് വില-ജനറല്‍ വിഭാഗക്കാര്‍ക്ക്-100 രൂപ. തപാലില്‍ ലഭിക്കുന്നതിന് 130 രൂപ മണിയോര്‍ഡര്‍ ചെയ്യണം. പട്ടികജാത/വര്‍ഗ്ഗക്കാര്‍ക്ക്-50 രൂപ, തപാലില്‍ ലഭിക്കാന്‍ 80 രൂപ. സഹകരണ ജീവനക്കാര്‍ക്ക്-250 രൂപ, തപാലില്‍ ലഭിക്കുന്നതിന് 280 രൂപ മണിയോര്‍ഡര്‍ ചെയ്യണം.
സഹകരണ പരിശീലന കേന്ദ്രങ്ങള്‍- തിരുവനന്തപുരം (കുറവന്‍കോണം-ഫോണ്‍ 0471-2436689), കൊട്ടാരക്കര (അവന്നൂര്‍ 0474-2454787), ചേര്‍ത്തല (ദീപിക ജംഗ്ഷന്, 0478-2813070), ആറന്മുള (0468-2278140), കോട്ടയം (നാഗമ്പടം-0481-2564738), പാലാ (0482-2213107), ഇടുക്കി (നെടുങ്കണ്ടം-04868-234311), നോര്‍ത്ത് പറവൂര്‍ (0484-2447866) തൃശൂര്‍ (അയ്യന്തോള്‍-04872380462), പാലക്കാട് (0491-2522946), തിരൂര്‍ (0494-2423929), തലശ്ശേരി(0490-2354065), കോഴിക്കോട്(തളി, 0495-2702095), വയനാട് (കരണി-04936-289725), കണ്ണൂര്‍ (സൗത്ത്ബസാര്‍-04972706790), കാസര്‍ഗോഡ് (മുന്നാട്/ചെങ്കള-04994-207350). തപാലില്‍ ഫോം ലഭിക്കുന്നതിന് എത്രയും വേഗം തുക മണിയോര്‍ഡര്‍ ചെയ്ത് സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പലിനോട് ആവശ്യപ്പെടണം. മണിയോര്‍ഡര്‍ കൂപ്പണില്‍ ആവശ്യം വ്യക്തമാക്കിയിരിക്കണം.
പ്രോസ്പെക്ടസിലെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കി അപേക്ഷ മാര്‍ച്ച് 31 വൈകിട്ട് 4 മണിക്കകം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/കോളജ് പ്രിന്‍സിപ്പലിന് ലഭിക്കണം.സെലക്ഷന്: യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തില്‍ അതതു സഹകരണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തി അഡ്മിഷന് നല്‍കും. പത്ത് മാസമാണ് പഠനകാലയളവ്. മൊത്തം കോഴ്സ് ഫീസ് 12000 രൂപ. ഗഡുക്കളായി ഫീസ് അടയ്ക്കാം.ജെഡിസി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് സഹകരണ ബാങ്കുകളിലും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലും ക്ലറിക്കല്‍ തസ്തികയില്‍ ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: