തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സംഗീത പരിപാടി നടത്തി പണംതട്ടിച്ച സംവിധായകന് ആഷിഖ് അബുവിനെ ട്രോളി അഡ്വക്കേറ്റ് എ. ജയശങ്കറും പി.സി. ജോര്‍ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജും. ബാര്‍കോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകന് ആഷിഖ് അബു അന്നത്തെ ധനമന്ത്രി കെ.എം. മാണി സാറിന് 500 രൂപ മണിയോഡര്‍ അയച്ചു പരിഹസിച്ചിരുന്നു. തുടര്‍ന്ന് ഇന്നാട്ടിലെ നിരവധി എസ്. എഫ്. ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അഞ്ചും പത്തും രൂപ മണിയോഡര്‍ അയച്ചിരുന്നു. ഇക്കാര്യം ഓര്‍മിപ്പിച്ചാണ് ജയശങ്കറിന്റെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ബാര്‍കോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകന് ആഷിഖ് അബു മഹാനായ മാണി സാറിന് 500 രൂപ മണിയോഡര്‍ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടര്‍ന്ന് ഇന്നാട്ടിലെ നിരവധി എസ്എഫ്ഐ, ഡിഫി പ്രവര്‍ത്തകര്‍ അഞ്ചും പത്തും രൂപ മണിയോഡര്‍ അയച്ചു മാണിസാറിനെ നാറ്റിച്ചു.
ഇപ്പോഴിതാ, ‘കരുണ’ സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നില്ക്കുന്നു. പകരം ചോദിക്കാന്‍ കേരള കോണ്‍ഗ്രസുകാര്‍ക്ക് കൈവന്ന കനകാവസരം. ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോഡര്‍ അയച്ചു കൊണ്ട് പൂഞ്ഞാര്‍ ചെറു പുലി ഷോണ്‍ ജോര്‍ജ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി ഓരോ മലയോര കര്‍ഷകനും യഥാശക്തി ആഷിഖ് കുടുംബ സഹായ നിധിയിലേക്ക് സംഭാവന ചെയ്യും. ഒരു രൂപയില്‍ കുറഞ്ഞ തുക മണിയോഡര്‍ അയക്കാന്‍ കഴിയില്ല എന്നതിലേയുളളൂ നമുക്ക് സങ്കടം.
അതേസമയം, എല്ലാകാര്യത്തിലും അഭിപ്രായം പറയുന്ന പകല്‍മാന്യനായ ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോര്‍ഡര്‍ അയച്ചെന്ന് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. അഞ്ചു രൂപയുടെ അര്‍ഹതയേ ആഷിഖിനുള്ളൂ. സിപിഎം നേതാക്കളോ അവരുടെ മക്കളോ പൈസ അയക്കുമെന്നാണ് കരുതിയതെന്നും അതില്ലാത്തതു കൊണ്ടാണ് തങ്ങള്‍ പണം അയയ്ക്കുന്നതന്നും ഷോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: