കൊച്ചി: ക്രിസ്ത്യന്‍ ആചാരപ്രകാരം പള്ളികളില്‍ വിതരണം ചെയ്യുന്ന അപ്പവും വീഞ്ഞും നിലവാരം ഇല്ലാത്തതാണെന്ന പാരാതിയില്‍ ഇടപെടാത ഹൈക്കോടതി. ഇത് വിശ്വാസ പ്രശ്‌നമാണ്. വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസില്‍ നിന്നും ഒഴിവാകുകയായിരുന്നു.
പള്ളികളില്‍ വിശുദ്ധ ബലിയര്‍പ്പിച്ചശേഷം വൈദികര്‍ വിശ്വാസികള്‍ക്കായി വിതരണം ചെയ്യുന്നതാണ് അപ്പം. എന്നാല്‍ ഭക്ഷ്യസുരക്ഷാ നിയമത്തിന് അനുസൃതമായുള്ള ഗുണനിലവാരം ഇല്ല. നിലവാരം ഉള്ളവ വിതരണം ചെയ്യണമെന്നും, ഇതിലുള്ള നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷനാണ് പരാതി നല്‍കിയത്.
എന്നാല്‍ വിഷയം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. അതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ നല്‍കിയ പരാതി തള്ളി.
ഒരേ ഒരു സ്പൂണ്‍ ഉപയോഗിച്ചു കൊണ്ടാണു വെദികന്‍ വിശ്വാസികള്‍ക്ക് വീഞ്ഞ് പകര്‍ന്നു നല്‍കുന്നത്. സ്വന്തം കൈവിരലുകള്‍ കൊണ്ടാണ് അപ്പം നല്‍കുന്നത്. സ്പൂണും കൈവിരലുകളും വൈദികന്‍ കഴുകിയശേഷമല്ല നല്‍കുന്നത്. വിശ്വാസികളുടെ നാവിലെ ഉമിനീര് വഴി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിലവാര നിയമം ഇതിനും പ്രാവര്‍ത്തികമാക്കണം എന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
അതേസമയം വിശ്വാസ കാര്യങ്ങളില്‍ റിട്ട് അധികാരം ഉപയോഗിച്ച് ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. അപ്പത്തിന്റേയും വീഞ്ഞിന്റേയും ഗുണ നിലവാരത്തില്‍ എന്തെങ്കിലും ഒന്ന് ചെയ്യണമെങ്കില്‍ ക്രിസ്തീയ സഭ തന്നെ അത് ചെയ്യേണ്ടതാണ്.
അപ്പവും വീഞ്ഞും കഴിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമായാണ്. അല്ലാതെ വിശപ്പകറ്റാനുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളല്ല അതെന്നും ഹൈക്കോടതി പറഞ്ഞു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരവും വിശ്വാസപ്രമാണങ്ങളുമാണു നമുക്കുള്ളത്. മതസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട്. ആ സ്വാതന്ത്ര്യത്തെ വിശാലമായ രീതിയിലാണു നോക്കിക്കാണേണ്ടത്. വിശ്വാസികളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതാണു ഭരണഘടനയെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: