തിരുവനന്തപുരം:കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ദ്രധനുഷ്ദൗത്യം രണ്ടാം ഘട്ട തീവ്ര പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ലകളില്‍ വിവിധ കലാരൂപങ്ങള്‍ അരങ്ങേറും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ളറീജിയണല്‍ ഔട്രീച്ച് ബ്യൂറോയുടെആഭിമുഖ്യത്തില്‍തിരുവനന്തപുരത്ത് നടന്ന ശില്‍പ്പശാലയില്‍ കലാരൂപങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. സോംഗ് ആന്റ് ഡ്രാമ ഡിവിഷന് കീഴിലുള്ള നാല്‍പ്പതോളംകലാകാരന്മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. ലോകാരോഗ്യസംഘടന, ദേശീയആരോഗ്യദൗത്യം, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി.പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എര്‍മലിന്‍ഡ ഡയസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.
ഈ മാസം24 മുതല്‍ വിവിധ കലാരൂപങ്ങളിലൂടെ ഇന്ദ്ര ധനുഷ്ദൗത്യത്തെ കുറിച്ചുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.ലഘു നാടകങ്ങള്‍, കഥാ പ്രസംഗം, യക്ഷഗാനം, നാടന്‍കലകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.എല്ലാകുട്ടികള്‍ക്കുംഎല്ലാ പ്രതിരോധകുത്തിവെപ്പുകളുംകൃത്യസമയത്ത് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് പരിപാടിയുടെലക്ഷ്യം എന്ന്‌നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് നോഡല്‍ഓഫീസര്‍ (ചൈള്‍ഡ്‌ഹെല്‍ത്ത്& ആര്‍.ബി.എസ്.കെ) ഡോ. ഹരി ശില്‍പ്പശാലയില്‍ പറഞ്ഞു. കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവയ്‌പ്പ്‌രംഗത്ത് നിലവില്‍ വയനാട് ജില്ലയില്‍ 94% വും, കോഴിക്കോട് 88% വും നേട്ടമാണ്‌കൈവരിച്ചിട്ടുള്ളതെന്ന്ഇ-ഹെല്‍ത്ത് പ്ലാനിംഗ്ആന്റ് അഡീഷണല്‍ പ്രോഗ്രാംഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ദീപ് വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്‌പ്പ്‌വഴി തടയാവുന്ന രോഗങ്ങള്‍ഡബ്ല്യു. എച്ച്. ഒ. സര്‍വെയലന്‍സ് മെഡിക്കല്‍ഓഫീസര്‍ ഡോ. പ്രതാപ ചന്ദ്രന്‍ വിവരിച്ചു.കലാരൂപങ്ങളിലൂടെയുള്ള ആശയപ്രചാരണം അത്യധികം ശക്തിമത്താണെന്ന് പ്രമുഖ നാടക പ്രവര്‍ത്തകനും നടനും, ഡബ്ബിംഗ്കലാകാരനുമായ പ്രൊഫ. അലിയാര്‍ചൂണ്ടിക്കാട്ടി.
റീജിയണല്‍ഔറീച്ച് ബ്യൂറോഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീന സ്വാഗതവും, ആര്‍.ഒ.ബി. ബാഗ്ലൂര്‍ പ്രോഗ്രാംഓഫീസര്‍ ജി. ജയകുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: