ന്യൂഡല്‍ഹി; അന്താരാഷ്‌ട്ര മണ്ണ്ദിനം 2015ല്‍ ആഘോഷിച്ചപ്പോള്‍, രാജ്യത്തെ ഓരോ കൃഷിയിടത്തിന്റെയും പോഷകസമൃദ്ധി മനസിലാക്കുന്നതിനായി ഇന്ത്യയുടെ സവിശേഷ പരിപാടിയായ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിക്കും തുടക്കം കുറിച്ചു. കര്‍ഷകര്‍ക്ക് വളപ്രയോഗത്തിലുള്ള പോഷകത്തിന്റെ കുറവ് അഭിസംബോധന ചെയ്യുന്നതിനുള്ള അടിസ്ഥാനം ലഭ്യമാക്കുന്നതിനായി ഓരോ രണ്ടുവര്‍ഷത്തിലൊരിക്കലും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുകയെന്നതായിരുന്നു സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ ഉദ്ദേശ്യം. പോഷകപരിപാലനത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണ് പരിശോധന എന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് മണ്ണ്പരിശോധന വികസിപ്പിച്ചത്. മണ്ണ് പരിശോധനയിലൂടെ ശരിയായ അളവില്‍ വളം ഉപയോഗിച്ചുകൊണ്ട് കൃഷിയുടെ ചെലവ് കുറയ്‌ക്കാന്‍ കഴിഞ്ഞു. ഇത് വിളവ് വര്‍ദ്ധിപ്പിച്ചുകൊണ്ടും ഒപ്പം സുസ്ഥിര കൃഷി പ്രോത്സാഹിപ്പിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് അധികവരുമാനം ഉറപ്പാക്കി.
രാജസ്ഥാനിലെ സൂരത്ഗഡില്‍ 2015 ഫെബ്രുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകളെ സഹായിക്കുന്നതിനായിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കര്‍ഷകര്‍ക്ക് അവരുടെ മണ്ണിന്റെ പോഷകനിലയും അതോടൊപ്പം മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ടതയും വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കേണ്ട പോഷകങ്ങളുടെ ശരിയായ അളവ് സംബന്ധിച്ച ശിപാര്‍ശകളും ലഭ്യമാക്കുന്നു.
സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ സാമ്പത്തിക പുരോഗതി
വര്‍ഷം വിതരണം ചെയ്ത ഫണ്ടുകള്‍(കോടി രൂപ)
2014-15 23.89
2015-16 96.47
2016-17 133.66
2017-18 152.76
2018-19 237.40
2019-20 107.24
——————————–
ആകെ 751.42
2015 മുതല്‍ 2017 വരെ ചാക്രികമായി 110.74 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. 2017-19ലെ രണ്ടാമത്തെ ചാക്രികത്തില്‍ 11.69 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളും രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കര്‍ഷകര്‍ക്കായി വിതരണം ചെയ്തു.
മണ്ണ് പരിശോധനാ ലാബുകളുടെ സ്ഥാപനം: ഇതുവരെ 429 പുതിയ സ്ഥാനസ്ഥമായ മണ്ണ് പരിശോധന ലാബുകളും (എസ്.ടി.എല്‍), 102 പുതിയ സഞ്ചരിക്കുന്ന എസ്.ടി.എല്ലുകളും 8752 മിനി എസ്.ടി.എല്ലുകളും ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമതല മണ്ണ് പരിശോധന സൗകര്യങ്ങള്‍ (വി.എല്‍.എസ്.ടി.എല്‍) അഗ്രി സംരംഭകരിലൂടെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഈ പദ്ധതിക്ക് കീഴില്‍ 1562 വി.എല്‍.എസ്.ടി.എല്ലുകള്‍ക്ക് അനുമതി നല്‍കി. അതോടൊപ്പം നിലവിലുള്ള 800 എസ്.ടി.എല്ലുകള്‍ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. ചെറിയ കാലയളവായ 5 വര്‍ഷം കൊണ്ട് മണ്ണ് വിശകലന ശേഷി പ്രതിവര്‍ഷം 1.78ല്‍ നിന്നും 3.33 കോടി സാമ്പിളുകള്‍ എന്ന നിലയില്‍ വര്‍ദ്ധിച്ചിട്ടുമുണ്ട്.
സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ആറുവിളകള്‍ക്കായി രണ്ടു സെറ്റ് വളങ്ങള്‍ ശിപാര്‍ചെയ്യുന്നുണ്ട്, ജൈവവളങ്ങളുള്‍പ്പെടെയും ശിപാര്‍ശചെയ്യുന്നു. കര്‍ഷകരുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ വിളകള്‍ക്ക് വേണ്ട ശിപാര്‍ശകളും നേടാന്‍ കഴിയും. അവര്‍ക്ക് അവരുടെ കാര്‍ഡുകള്‍ സ്വന്തം എസ്.എച്ച്.സി പോര്‍ട്ടലില്‍ പ്രിന്റുചെയ്യുകയുമാകാം. എസ്.എച്ച്.സി പോര്‍ട്ടലുകളില്‍ രണ്ടു ചാക്രികത്തിലും പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്, കര്‍ഷകരുടെ ഗുണത്തിനായി ഇത് 21 ഭാഷകളില്‍ ലഭിക്കുകയും ചെയ്യും.
പ്രകടനങ്ങളുടെ സംഘാടനം, പരിശീലനവും കര്‍ഷക മേളകളും: ഇതുവരെ എസ്.എച്ച്.സി ശിപാര്‍ശകളില്‍ 5.50 ലക്ഷം പ്രദര്‍ശനങ്ങളും 8,898 കര്‍ഷകരുടെ പരിശീലനങ്ങളും 7425 കര്‍ഷകരുടെ മേളകളും സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയ്‌ക്കായി അനുവദിച്ചു.
2019-20 വര്‍ഷത്തില്‍ ‘ മാതൃകാ ഗ്രാമങ്ങളുടെ വികസനം’ എന്നൊരു പൈലറ്റ് പദ്ധതി ഏറ്റെടുത്തു, ഗ്രിഡുകള്‍ക്ക് പകരം കര്‍ഷക പങ്കാളിത്തത്തോടെ വ്യക്തിഗത കര്‍ഷകരുടെ ഭൂമിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയാണ് ഇതിലൂടെ. ഈ പൈലറ്റ് പദ്ധതിയുടെ കീഴില്‍ ഒരു ബ്ലോക്കിലെ ഒരു ഗ്രാമത്തിനെ ദത്തെടുക്കും. ഈ ദത്തെടുത്ത ഭൂമിയില്‍ മണ്ണ് സാമ്പളിംഗ്, പരിശോധന എന്നിവ നടപ്പാക്കും. ഇത് കര്‍ഷകരില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും.
ഇതുവരെ സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിളെ 6954 ഗ്രാമങ്ങളില്‍ നിന്നായി ലക്ഷ്യമാക്കിയിരുന്ന 26.83 ലക്ഷത്തിന്റെ സ്ഥാനത്ത് 20.18 ലക്ഷം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്, ഇതില്‍ 14.65 ലക്ഷം സാമ്പിളുകള്‍ വിശകലനം ചെയ്യുകയും 13.54 ലക്ഷം കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. അതിന് പുറമെ 2,46,968 പ്രദര്‍ശനങ്ങളും 6,951 കര്‍ഷക മേളകളും സംസ്ഥാനങ്ങള്‍ക്കും/കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അനുവദിക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: