ലണ്ടന്‍: ചെല്‍സിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി മാഞ്ചറ്റര് യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത സജീവമാക്കി. സ്റ്റാംഫോഡ് ബ്രിഡ്്ജില്‍ നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിയെ തകര്‍ത്തുവിട്ടത്. ആന്റണി മാര്‍ഷ്യല്‍, ഹാരി മാഗ്യൂറി എന്നിവരാണ് ഗോളുകള്‍ നേടിയത്. ചെല്‍സിയും രണ്ട് തവണ സ്കോര്‍ ചെയ്തെങ്കിലും വാര് ഗോള്‍ അനുവദിച്ചില്ല.
സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഫോമിലേക്കുയരാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല. അതേസമയം യുണൈറ്റ്ഡ് തകര്‍ത്തുകളിച്ചു. പക്ഷേ ഗോള്‍ നേടാന്‍ ആദ്യ പകുതിയുടെ അവസാന നിമിഷംവരെ കാത്തിരിക്കേണ്ടി വന്നു. 45-ാം മിനിറ്റില്‍ ആന്റണി മാര്‍ഷല്‍ ചെല്‍സിയുടെ വല കുലുക്കി. ആരോണ്‍ വാന്‍ ബിസാക്ക ഗോള്‍മുഖത്തേക്ക് ഉയര്‍ത്തി വിട്ട പന്ത് ചാടിയയുയര്ന്ന് തല വച്ച് മാര്‍ഷ്യല്‍ വലയിലേക്ക് തിരിച്ചുവിട്ടു.
ഇടവേളയ്ക്ക്് ശേഷം ചെല്‍സിയുടെ കുര്‍ട്ട് സൗമ യുണൈറ്റഡിന്റെ വല കുലുക്കിയതാണ്. പക്ഷേ വാര് ഗോള്‍ അനുവദിച്ചില്ല. അറുപത്തിയാറം മിനിറ്റില്‍ യുണൈറ്റഡ് രണ്ടാം ഗോള്‍ കുറിച്ചു. കോര്‍ണര്‍ കിക്കില്‍ തല വച്ച് ഹാരി മാഗ്യൂറിയാണ് സ്കോര്‍ ചെയ്തത്.
അവസാന നിമിഷങ്ങളില്‍ ചെല്‍സിയുടെ ഒലിവര്‍ ജിരൂദ് ഹെഡ്ഡറിലൂടെ പന്ത് യുണൈറ്റഡിന്റെ വലയിലാക്കി. പക്ഷെ വാര് ഗോള്‍ അനുവദിച്ചില്ല. ഓഫ് സൈഡ് വിളിച്ചു.ഈ വിജയത്തോടെ മാഞ്ചസ്്റ്റര്‍ യുണൈറ്റഡ് മുപ്പത്തിയെട്ട്് പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാലാം സ്ഥാനത്തുള്ള ചെല്‍സിയെക്കാള്‍ മൂന്ന് പോയിന്റിന് പിന്നിലാണ് യുണൈറ്റഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: