ന്യൂദല്‍ഹി: പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍. ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമയോട് ചേര്‍ന്ന് തന്നെ ഉപാധ്യായയുടെ പേരില്‍ ഒരു മ്യൂസിയം കൂടി അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പുതിയ രണ്ട് ആശുപത്രികളും പ്രധാനമന്ത്രി ഇന്ന് രാഷ്‌ട്രത്തിന് സമര്‍പ്പിക്കും.
ഒരു ദിവസം തന്നെ മുപ്പതിലധികം സംരംഭങ്ങളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയെന്ന പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ ജ്യോതിര്‍ലിംഗ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മഹാകാല്‍ എക്‌സ്പ്രസ് ട്രെയിനും നരേന്ദ്രമോദിയെന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളായ ഉജ്ജയിന്‍, ഓംകാരേശ്വര്‍, വരാണസി എന്നിവ ഒറ്റ യാത്രയില്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ ട്രെയിന്‍ സര്‍വീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: