മുംബൈ: 26/11 മുംബൈ ഭീകരാക്രമണം ഹിന്ദു തീവ്രവാദ ആക്രമണമാക്കി മാറ്റാനാണ് പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയ്ബ ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്തല്‍. മുംബൈ പോലീസ് കമ്മിഷണര്‍ രാകേഷ് മരിയ തന്റെ പുസ്തകമായ ‘ലെറ്റ് മി സേ’ എന്ന പുസ്തകത്തിലൂടെയാണ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്. ലഷ്കര്‍ ഇ തോയ്ബ ഭീകരാക്രമണം നടത്തുന്ന വേളയില്‍ ഹിന്ദു തീവ്രവാദികള്‍ എന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള അടയാളങ്ങളും പക്കല്‍ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് അജ്മല്‍ അമീര്‍ കസബ് ബെംഗളൂരു സ്വാദേശിയായ സമീര്‍ ദിനേശ് ചൗധരി എന്ന പേരില്‍ ആക്രമണം നടത്താനാണ് പദ്ധതി തയ്യാറാക്കിയത്. ഇതിനായി അജ്മല്‍ അമീര്‍ കസബ് സ്വന്തം കൈത്തണ്ടയില്‍ ചുവന്ന നൂല് കൊണ്ട് കെട്ടിയിരുന്നു. മുംബൈ ആക്രമണത്തെ ഹിന്ദു തീവ്രവാദം എന്ന നിലയില്‍ ചിത്രീകരിക്കാനായിരുന്നു ലഷ്കറിന്റെ പദ്ധതിയിട്ടതെന്നും മരിയ വെളിപ്പെടുത്തിയിട്ടുണ്ട്.
അക്രമികള്‍ ഹൈദരാബാദിലെ അരുണോദയ കോളജിന്റെ വ്യാജ ഐഡി കാര്‍ഡുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. കസബിനു വേണ്ടിയും ഇതുപോലൊരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയിരുന്നു. കസബിനെ ജിവനോടെ പിടികൂടുകയും ലഷ്കറിന്റെ പങ്കാളിത്തം ഇന്ത്യന്‍ അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് പദ്ധതികള്‍ പൊളിഞ്ഞത്. ലഷ്കര്‍ ഒരുക്കിയ തിരക്കഥ പ്രകാരം നടന്നിരുന്നെങ്കില്‍ ഹിന്ദു ഭീകരര്‍ മുംബെയില്‍ ആക്രമണം നടത്തി എന്ന വിധത്തില്‍ വാര്‍ത്തകള്‍ പുറത്തുവരികയും. രാജ്യത്തെ മാധ്യമങ്ങള്‍ കസബിന്റെ ബെംഗളൂരുവിലുള്ള കുടുംബത്തെയും അയല്‍വാസികളുടേയും അഭിമുഖങ്ങളുമെല്ലാം നല്‍കിയേനെയെന്നും കമ്മിഷണര്‍ പറയുന്നു.
അതേസമയം കസബ് ലഷ്കറില് ചേര്‍ന്നത് കവര്‍ച്ച നടത്താണ് അല്ലാതെ ജിഹാദുമായി ബന്ധപ്പെട്ടല്ല. പെട്ടന്ന് പണക്കാരാകാന്‍ കസബും സുഹൃത്ത് മുസാഫര്‍ ലാല്‍ ഖാനും ചേര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി അവര്‍ ആയുധങ്ങള്‍ വാങ്ങണമെന്നും ആഗ്രഹിച്ചിരുന്നുവെന്നും മരിയ അറിയിച്ചു.
ഇത് കൂടാതെ നമസ്കരിക്കാന്‍ പോലും അനുവദിക്കാതെ ഇന്ത്യയില്‍ മുസ്ലിം പള്ളികളെല്ലാം പൂട്ടിയിട്ടിരിക്കുകയാണെന്നാണ് കസബ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് ലോക്കപ്പില്‍ കിടക്കുന്നതിനിടെ അഞ്ച് നേരവും പുറത്തെ ബാങ്ക് വിളി കേട്ടതോടെ തന്റെ മനസിലുണ്ടായിരുന്നത് വെറും തോന്നലാണെന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു.
ഇത് കൂടാതെ മെട്രോ സിനിമയ്ക്ക് സമീപമുള്ള മുസ്ലിം പള്ളി കസബിനെ വാഹനത്തില്‍ കൊണ്ടുപോയി കാണിച്ചുകൊടുക്കാന്‍ മരിയ അന്വേഷണ ഉദ്യോഗസ്ഥന് രമേഷ് മഹാലയോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് പള്ളിയില്‍ നമസ്കാരം നടക്കുന്നത് കണ്ട് കസബ് പരിഭ്രാന്തനാവുകയാണ് ചെയ്തതെന്നും മുംബൈ പോലീസ് കമ്മീഷണര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: