ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി), ബാംഗ്ലൂര്‍ ഇക്കൊല്ലത്തെ അïര്‍ ഗ്രാഡുവേറ്റ്, വിവിധ പോസ്റ്റ്ഗ്രാഡുവേറ്റ്, റിസര്‍ച്ച് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ശാസ്ത്ര-സാങ്കേതിക ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും മികച്ച പഠനസൗകര്യങ്ങളാണ് ഇവിടെയുള്ളത്. കേന്ദ്രസര്‍ക്കാരിനു കീഴിലാണിത്. കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-
ബിഎസ് (ബാച്ചിലര്‍ ഓഫ് സയന്‍സ്) റിസര്‍ച്ച്: നാലുവര്‍ഷം. ഗവേഷണ പ്രാമുഖ്യമുള്ള ഇന്റര്‍ഡിസിപ്ലിനറി ശാസ്ത്രവിഷയങ്ങളടങ്ങിയ ഈ പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഞ്ചാം വര്‍ഷം എംഎസ്സി പ്രോഗ്രാമില്‍ തുടര്‍ പഠനത്തിന് അവസരമുണ്ക്കാടക്, ഇന്‍ഡസ്ട്രി മേഖലകളിലും മറ്റും മികച്ച കരിയറിന് വഴിയൊരുക്കുന്ന പാഠ്യപദ്ധതിയാണിത്.
ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യ വിഷയങ്ങളായി പഠിച്ച് മൊത്തം 60% മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ നേടി 2019 വര്‍ഷം വിജയിച്ചിട്ടുള്ളവര്‍ക്കും 2020 ല്‍ യോഗ്യതാ പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം. ഈ മുഖ്യ വിഷയങ്ങളൊടൊപ്പം പ്ലസ്ടു തലത്തില്‍ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ പഠിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് മിനിമം പാസ് ക്ലാസ് മതി.
കെവിപിവൈ-എസ്എ/എസ്ബി/എസ്എക്സ്, ജെഇ മെയിന്‍/അഡ്വാന്‍സ്ഡ് 2020, നീറ്റ്-യുജി 2020 യോഗ്യതയുടെ മെറിറ്റടിസ്ഥാനത്തിലാണ് സെലക്ഷന്. ജെഇഇ മെയിന്‍/അഡ്വാന്‍സ്ഡ്, നീറ്റ്-യുജി പരീക്ഷകളില്‍ ജനറല്‍ വിഭാഗക്കാര്‍ 60, ഇഡബ്ല്യുഎസ്/ഒബിസി എന്‍സിഎല്‍-54, എസ്സി/എസ്ടി/പിഡബ്ല്യുഡി 30 പെര്‍സെന്റൈയില്‍ കുറയാതെ നേടിയിരിക്കണം.
അപേക്ഷാ ഫീസ് 500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 250 രൂപമതി. ഡബിറ്റ്/ക്രഡിറ്റ്/വിസ/മാസ്റ്റര്‍ കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iisc.ac.in/ug ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും.
പിജി, റിസര്‍ച്ച് പ്രോഗ്രാമുകള്‍
ഐഐഎസ്സിയുടെ റഗുലര്‍ റിസര്‍ച്ച് (പിഎച്ച്ഡി/എംടെക് റിസര്‍ച്ച്), എംടെക്, എംഡെസ്, മാസ്റ്റര്‍ ഓഫ് മാനേജ്മെന്റ് (M.mgt), ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, പിഎച്ച്ഡി എക്സ്റ്റേണല്‍ പ്രോഗ്രാമുകളിലേക്കും ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുï്. റിസര്‍ച്ച് മേഖലകള്‍, പിജി സ്പെഷ്യലൈസേഷനുകള്‍, പ്രവേശന യോഗ്യതകള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനംംംംwww.iisc.ac.in/admissions െനിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 23 നകം സമര്‍പ്പിക്കണം. ഫൈനല്‍ യോഗ്യത, പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2020 ഒക്ടോബര്‍ 31 നകം യോഗ്യത, സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയാകും. കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-
പിഎച്ച്ഡി/എംടെക് റിസര്‍ച്ച്: പിഎച്ച്ഡി സയന്‍സ് ഫാക്കല്‍റ്റിയ്ക്ക് കീഴില്‍ ആസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്സ്, ബയോ കെമിസ്ട്രി, ഇക്കോളജിക്കല്‍ സയന്‍സ്, ഹൈ എനര്‍ജി ഫിസിക്സ്,ഇന്‍ ഓര്‍ഗാനിക് ആന്‍ഡ് ഫിസിക്കല്‍ കെമിസ്ട്രി, മെറ്റീരിയല്‍സ് റിസര്‍ച്ച്, മാത്തമാറ്റിക്സ്, മൈക്രോ ബയോളജി ആന്‍ഡ് സെല്‍ ബയോളജി, മോളിക്യുലര്‍ ബയോഫിസിക്സ്, മോളിക്യുലര്‍ റിപ്രൊഡക്ഷന്‍, ഡവലപ്മെന്റ് ആന്‍ഡ് ജനിറ്റിക്സ്, ന്യൂറോ സയന്‍സസ്, ഓര്‍ഗാനിക് കെമിസ്ട്രി, ഫിസിക്സ്, ബോളിവുഡ് സ്റ്റേറ്റ് ആന്‍ഡ് സ്ട്രക്ചറല്‍ കെമിസ്ട്രി.
എംടെക് റിസര്‍ച്ച്/പിഎച്ച്ഡി എന്‍ജിനീയറിങ് ഫാക്കല്‍റ്റിയുടെ കീഴിലുള്ള ഗവേഷണ പഠന മേഖലകള്‍-ഏയ്റോ സ്പേസ് എന്‍ജിനീയറിങ്, അറ്റ്മോസ്ഫെറിക് ആന്‍ഡ് ഓഷ്യന്‍ സയന്‍സസ്, കെമിക്കല്‍ എന്‍ജിനീയിറിങ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഓട്ടോമേഷന്‍, എര്‍ത്ത് സയന്‍സസ്, ഇലക്ട്രിക്കല്‍ കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് സിസ്റ്റംസ് എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍, മാനേജ്മെന്റ് സ്റ്റഡീസ്, മെറ്റീരിയല്‍സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍, നാനോ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, പ്രൊഡക്ട് ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്, സസ്റ്റെനബിള്‍ ടെക്നോളജീസ്, കമ്പ്യൂട്ടേഷണല്‍ ആന്‍ഡ് ഡാറ്റാ സയന്‍സ്.
പിഎച്ച്ഡി ഇന്റര്‍ ഡിസിപ്ലിനറി മേഖലകള്‍-ബയോസിസ്റ്റംസ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, വാട്ടര്‍ റിസര്‍ച്ച്, സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ്, ക്ലൈമറ്റ് ചേഞ്ച്, ബ്രെയിന്‍ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.
യോഗ്യത: സെക്കന്‍ഡ് ക്ലാസില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ ഇനി പറയുന്ന ബിരുദം/മാസ്റ്റേഴ്സ് ബിരുദം നേടിയിരിക്കണം
- ബിഇ/ ബിടെക്/ബിഎഡ് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍/ നെറ്റ്- ജെആര്‍എഫ് യോഗ്യതയും.
- എംഎസ്സി/മാസ്റ്റേഴ്സ് ഡിഗ്രി-ഇക്കണോമിക്സ്, ജിയോഗ്രാഫി, സൈക്കോളജി, മാനേജ്മെന്റ്, കോമേഴ്സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്, കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍; പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍/നെറ്റ്-ജെആര്‍എഫ്.
- മാസ്റ്റേഴ്സ് ഡിഗ്രി-എന്‍ജിനീയിറിങ്/ടെക്നോളജി/ആര്‍ക്കിടെക്ചര്‍/അഗ്രികള്‍ച്ചര്‍/ഫാര്‍മസി/വെറ്ററിനറി സയന്‍സസ്. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍/നെറ്റ് ജെആര്‍എഫ്/ജിപാറ്റ് അഭിലഷണീയം.
- എംഎസ്/എംബിഎ പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍/നെറ്റ് ജെആര്‍എഫ് അഭിലഷണീയം.
- ബിഇ/ബിടെക് (8.5 സിജിപിഎയില്‍ കുറയരുത്), പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍/നെറ്റ് ജെആര്‍എഫ് അഭിലഷണീയം.
- എംബിബിഎസ്/എംഡി, പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍/നെറ്റ് ജെആര്‍എഫ് അഭിലഷണീയം.
- ബാച്ചിലേഴ്സ് ഡിഗ്രി-ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്, പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍/ നെറ്റ് ജെആര്‍എഫ്
- ബിഫാം, പ്രാബല്യത്തിലുള്ള ജിപാറ്റ് സ്കോര്‍/ജെആര്‍എഫ്.
ഗേറ്റ് 2018/2019/2020 വര്‍ഷങ്ങളില്‍ നേടിയ സ്കോറാണ് പരിഗണിക്കുന്നത്. നെറ്റ് ജെആര്‍എഫ് യോഗ്യതയില്‍ സിഎസ്ഐആര്‍-യുജിസി നെറ്റ്, യുജിസി നെറ്റ്, ഡിബിറ്റി ജെആര്‍എഫ്, ഐസിഎംആര്‍ ജെആര്‍എഫ്, ജെസ്റ്റ് എന്‍ബിഎച്ച്എം സ്ക്രീനിങ് ടെസ്റ്റ്/ഇന്‍സ്പെയര്‍ ഫെലോ എന്നിവ ഉള്‍പ്പെടും. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിരുചി പരീക്ഷ/അഭിമുഖം നടത്തിയാണ് സെലക്ഷന്.
എംടെക്: എയ്റോ സ്പേസ് എന്‍ജിനീയറിങ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയിറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സ്, മെറ്റീരിയില്‍സ് എന്‍ജിനീയറിങ്, കെമിക്കല്‍, ക്ലൈമറ്റ് സയന്‍സ്, കമ്പ്യൂട്ടേഷണല്‍ ആന്‍ഡ് ഡാറ്റാ സയന്‍സസ്, എര്‍ത്ത് സയന്‍സ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മൈക്രോ ഇലക്ട്രോണിക്സ് ആന്‍ഡ് വിഎല്‍എസ്ഐ ഡിസൈന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്യൂണിക്കേഷന്‍ ആന്‍ഡ് നെറ്റ് വര്‍ക്ക്സ്, നാനോ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, സിഗ്നല്‍ പ്രോസസിങ്, സ്മാര്‍ട്ട് മാനുഫാക്ചറിങ്.
യോഗ്യത-സെക്കന്‍ഡ് ക്ലാസ്സില്‍ കുറയാതെ ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബിഇ/ബിടെക്/മാസ്റ്റേഴ്സ് ഡിഗ്രി (ഫിസിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍ ഉïാകണം. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിരുചി പരീക്ഷ/അഭിമുഖം നടത്തിയാണ് സെലക്ഷന്.
എംഡെസ്: പ്രോഡക്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിങ്-യോഗ്യത. സെക്കന്‍ഡ് ക്ലാസില്‍ കുറയാതെ ബിഇ/ബിടെക്/ബിആര്‍ക്/ബിഡെസ് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ്/സീഡ് 2020 സ്കോറും. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഡിസൈന്‍ അഭിരുചി പരീക്ഷയും അഭിമുഖവും നടത്തിയാണ് സെലക്ഷന്.
മാസ്റ്റര്‍ ഓഫ് മാനേജ്മെന്റ്: യോഗ്യത-ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ്/ക്യാറ്റ്/ജിമാറ്റ് സ്കോറും. ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും നടത്തിയാണ് സെലക്ഷന്.
ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: ഡിസിപ്ലിനുകള്‍-ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്. യോഗ്യത-ബന്ധപ്പെട്ട/അനുബന്ധ ഡിസിപ്ലിനില്‍ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ഡിഗ്രിയും ജാം/ജെസ്റ്റ് 2020 യോഗ്യതയും ഉïാകണം. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖം നടത്തിയാണ് സെലക്ഷന്.
എല്ലാ പ്രോഗ്രാമുകള്‍ക്കും www.iisc.ac.in/admissionsല്‍ അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 23 നകം സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 800 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 400 രൂപ മതി. ഡെബിറ്റ്/ക്രെഡിറ്റ്/മാസ്റ്റര്‍ കാര്‍ഡ്/നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
എല്ലാ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും(എം.എംജിറ്റി ഒഴികെ) സ്കോളര്‍ഷിപ്പ് ലഭിക്കും. എസ്സി/എസ്ടി/ ഒബിസി/ഇഡബ്ല്യുഎസ്/പി ഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സംവരണാനുകൂല്യം/യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iisc.ac.in/admissions സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: